Recipe

കൊതിയൂറും ഉണക്ക ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കു

ചേരുവകൾ

ഉണക്ക ചെമ്മീൻ – 1 കപ്പ്
ചെറിയ ഉള്ളി – 1 കപ്പ്
മഞ്ഞൾ പ്പൊടി-കാൽ ടീ സ്പൂൺ
മുളകുപൊടി -1 ടീ സ്പൂൺ
പെരുംജീരകം പൊടി-കാൽ ടീ സ്പൂൺ
ഗരം മസാല – കാൽ ടീ സ്പൂൺ
ചതച്ച മുളക്- 1 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുക്കുക. മൂന്നാല് പ്രാവശ്യം ഇങ്ങനെ കഴുക്കുക.വീണ്ടും വെള്ളം നിറച്ച് കുറച്ച് സമയം അനക്കാതെ വെയ്ക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉണക്ക ചെമ്മീൻ ചേർക്കുക.തീ കുറച്ച് വെച്ച് നന്നായി വരട്ടുക. ഇത് പെട്ടെന്ന് കരിഞ്ഞ് പോവാൻ സാധ്യത ഉണ്ട് .

അത് കൊണ്ട് തീ കൂട്ടരുത്. ശേഷം ചെറിയ ഉള്ളി ചേർക്കുക.ചെമ്മീനിൻറെ അതേ അളവിൽ തന്നെ ആയിരിക്കണം ചെറിയ ഉള്ളി ചേർക്കേണ്ടത്. കറിവേപ്പില ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഗരംമസാല, പെരും ജീരകം, പെരുംജീരകം ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.നന്നായി മൂപ്പിച്ച് എടുക്കുക. സ്വാദിഷ്ടമായ ചെമ്മീൻ റോസ്റ്റ് റെഡി!