Recipe

മത്തങ്ങ കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ കിടിലൻ ടേസ്റ്റിൽ ഒരു ഐറ്റം

ചേരുവകൾ :

മത്തങ്ങ- ഒന്ന്
വൻപയർ -അരകിലോ
ചുവന്ന മുളക്-നാല്
തേങ്ങ-ഒന്ന്
മഞ്ഞൾപൊടി-അര ടീസ്പൂൺ
വെളുത്തുള്ളി-അഞ്ച് കഷ്ണം
ജീരകം-അര ടീസ്പൂൺ
ചെറിയ ഉള്ളി-എട്ട് എണ്ണം
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

മത്തങ്ങ അരിഞ്ഞത്, വൻപയർ എന്നിവ ഉപ്പ്, കറിവേപ്പില ചേർത്ത് വേവിക്കാൻ വയ്ക്കുക. തേങ്ങ ചിരകിയത്, ചുവന്നമുളക്, മഞ്ഞൾപൊടി, വെളുത്തുള്ളി,ജീരകം എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് കറിയിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. മറ്റൊരു ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ചുവന്ന മുളക്, തേങ്ങ ചിരകിയത്, എന്നിവ വറുത്തെടുക്കുക. കറിവേപ്പില ചേർക്കുക.വറുത്ത തേങ്ങയിലേയ്ക്ക് മത്തങ്ങയുടെ കറി ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക. സ്വാദിഷ്ടമായ മത്തങ്ങ പയറു കറി തയ്യാറായി.