സൗത്തിന്ത്യൻ സ്പെഷ്യൽ തൈര് വട
ചേരുവകൾ
ഉഴുന്ന്- 1 കപ്പ്
വെള്ളം- 3 ടീസ്പൂൺ
ഉപ്പ്- 2 1/2 ടീസ്പൂൺ
തൈര്- 800 ഗ്രാം
എണ്ണ- 2 ടീസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
ജീരകം- 1/2 ടീസ്പൂൺ
ഇഞ്ചി- ആവശ്യത്തിന്
വറ്റൽമുളക്- 2
പച്ചമുളക്- 2
കായം- 1/4 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച് ഉഴുന്ന് അരച്ച് മാവ് തയ്യാറാക്കുക.
ഒരു മണിക്കൂർ അത് ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു ശേഷം അൽപ്പം ഉപ്പ് ചേർത്തെടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
ഒരു ബൗളിൽ അൽപ്പം തൈരെടുത്ത് വെള്ളം ഒഴിച്ച് ഇളക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം ജീരകവും, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, വറ്റൽമുളക് എന്നിവ ചേർത്ത് വറുക്കുക. അൽപ്പം കായപ്പൊടിയും, കറിവേപ്പിലയും ചേർത്തിളക്കുക. അത് തൈരിലേക്ക് ഒഴിച്ചിളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള മറ്റൊരു പാത്രം അടുപ്പിൽ വച്ച് അരച്ചു വച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് വട വറുത്തെടുക്കുക.
ഒരു ബൗളിൽ കുറച്ച് തൈരെടുത്ത് വെള്ളം ഒഴിച്ച് യോജിപ്പിച്ച് വറുത്ത വട അൽപ്പ സമയം അതിൽ കുതിർത്തു വയ്ക്കുക.
മറ്റൊരു പാത്രത്തിലേക്കു മാറ്റിയ വടയുടെ മുകളിലായി കടുക് ചേർത്ത തൈര് ഒഴിച്ച് അൽപ്പം മല്ലിയില കൂടി ചേർത്ത് വിളമ്പാം.
content highlight: thayir-vada-instant-recipe