ബാർലിയും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വിൻ്റർ സ്പെഷ്യൽ സൂപ്പ് പാകം ചെയ്തെടുക്കാം. ഹൃദയാരോഗ്യത്തിനും, രക്തചംക്രമണത്തിനും ഇത് ഏറെ ഗുണകരമായിരിക്കും.
ചേരുവകൾ
ബാർലി- 1 കപ്പ്
ബീറ്റ്റൂട്ട്- 2
സവാള- 1
തക്കാളി- 2
വെളുത്തുള്ളി- 4
വഴനയില- 1
വെള്ളം- 1 ടേബിൾസ്പൂൺ
ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
നാരങ്ങാ നീര്- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
വെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ബാർലി വൃത്തിയായി കഴുകി കുറച്ചു വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം.
- ബീറ്റ്റൂട്ട്, തക്കാളി, സവാള, എന്നിവ അരിഞ്ഞെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ഇടത്തരം തീയിൽ ചൂടാക്കാം.
- അതിലേയ്ക്ക് വെണ്ണ, അരിഞ്ഞെടുത്ത സവാള, തക്കാളി, വെളുത്തുള്ളി എന്നിവ ചേർത്തു വേവിക്കാം.
- സവാളയുടെയും വെളുത്തുള്ളിയുടെയും നിറം മാറി വരുമ്പോൾ തക്കാളിയും, ബീറ്റ്റൂട്ടും ചേർത്ത് 4 മിനിറ്റ് വേവിക്കാം.
- ബീറ്റ്റൂട്ട് സോഫ്റ്റായി വരുമ്പോൾ വഴനയില, ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവയ്‌ക്കൊപ്പം ഒരു കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ച് വീണ്ടും വേവിക്കാം. അതിലേയ്ക്ക് ബാർലി ചേർത്തിളക്കിക്കൊണ്ടിരിക്കാം.
- വെണ്ണ അലിയിച്ചെടുത്തതു ചേർക്കാം.
- ആവശ്യത്തിന് ഉപ്പും, അൽപം നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
- ചെറിയ തോതിൽ കട്ടിയായി വരുമ്പോൾ അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിക്കാം.
content highlight: beetroot-barley-healthy-soup-recipe