പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. എന്നാൽ കർണാടകയിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിൽ എത്തിയ ഒരാളുടെ പ്രാർഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. സാധാരണ ഈ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ അവരുടെ ആഗ്രഹങ്ങൾ എഴുതിയ ചെറിയ കുറിപ്പുകൾ ഭണ്ഡാരത്തിൽ ഇടാറുണ്ട്.
അടുത്തിടെ ക്ഷേത്രത്തിലെ ജീവനക്കാർ ഭണ്ഡാരം തുറന്ന് പണത്തിന്റെ കണക്കെടുത്തു. ഇതിനിടയിൽ ഒരു ഇരുപത് രൂപ നോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആ നോട്ടിൽ എഴുതിയ ആഗ്രഹം എല്ലാവരെയും അതിശയിപ്പിച്ചു. ‘എത്രയും വേഗം അമ്മായി അമ്മ മരിക്കണം’ എന്നായിരുന്നു നോട്ടിൽ കുറിച്ചിരുന്നത്. ആരാണ് ഈ ആഗ്രഹം പ്രാർത്ഥിച്ച് എഴുതിയിട്ടതെന്ന് വ്യക്തമല്ല. ഈ അസാധാരണ ആഗ്രഹമാണ് വിഷയം വൈറലാക്കിയിരിക്കുന്നത്.
ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി. നോട്ടിന്റെ ചിത്രങ്ങൾ വൈറലായതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ നോട്ടിലെ കുറിപ്പിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദിക്കുന്നുണ്ട്. സമൂഹത്തിലെ ബന്ധങ്ങളുടെ സങ്കീർണതയും മനുഷ്യരുടെ മാനസികാവസ്ഥയുമാണ് ഈ പ്രാർത്ഥനയിലൂടെ മനസിലാകുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നത്.
STORY HIGHLIGHT: A twenty-rupee note has caught on in social media