Celebrities

ഏതാ ഈ കുട്ടി ? രേഖ രതീഷിന്റെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകർ – actress rekha ratheeshs latest photos

സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെടുന്നത്. മുപ്പത് വയസുള്ളപ്പോഴാണ് രേഖ രതീഷ് അറുപതുകാരിയായി അഭിനയിച്ചിരുന്നത്. കൂടുതലും അമ്മ വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴിതാ ഗംഭീര മേക്കോവര്‍ നടത്തി ആരാധക ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് താരം.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരും. ജീന്‍സും ടീ ഷര്‍ട്ടും കൂടെ ഒരു തൊപ്പിയും വെച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് രേഖ പങ്കുവെച്ചിരിക്കുന്നത്. വിശ്വസിക്കാനെ സാധിക്കുന്നില്ല, ഇത്രയും പെര്‍ഫെക്ടായി ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നു, ഏതാ ഈ കുട്ടി … ഇങ്ങനെ പോകുന്നു കമെന്റുകൾ.

വളരെ ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രേഖ. 2്013 ലാണ് രേഖ പരസ്പരത്തില്‍ അഭിനയിക്കുന്നത്. അഞ്ച് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്ത സീരിയല്‍ 2018 ലാണ് അവസാനിക്കുന്നത്. അതിനുശേഷം നിരവധി അംഗീകാരങ്ങളാണ് നടിയെ തേടി എത്തിയത്. എന്നാൽ വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങൾ കൊണ്ടും താരം വിമര്‍ശിക്കപ്പെടാന്‍ കാരണമായിരുന്നു. ഇപ്പോഴും രേഖ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

STORY HIGHLIGHT: actress rekha ratheeshs latest photos