ആവശ്യമായ ചേരുവകൾ
കോഴിയിറച്ചി -1kg
ഇഞ്ചി
വെളുത്തുള്ളി
കാശ്മീരി മുളക് പൊടി
മല്ലിപൊടി
പെരുംജീരക പൊടി
നല്ല ജീരകപൊടി
കുരുമുളക് പൊടി
ഗരം മസാല
യോഗർട്ട്
കോൺ ഫ്ലോർ
മുട്ട
കറിവേപ്പില
ഉപ്പ്
തയ്യാറാക്കേണ്ട രീതി
കോഴിയിറച്ചി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. അതിലേക്ക് മേൽ പറഞ്ഞ എല്ലാ പൊടികളും യോഗർട്ടും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും കറിവേപ്പിലയും ചേർത്ത് ഇരുപത് മിനിറ്റു മാറ്റിവെക്കുക. ശേഷം നന്നായി മസാല പിടിച്ച ഇറച്ചി കഷണങ്ങളിലേക്ക് കോഴിമുട്ടയും കോൺഫ്ളവറും ചേർത്തു വീണ്ടും കുഴച്ച ശേഷം ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക. ശേഷം ഒരു ചെറിയ ബൗളിൽ സോസുകളും ലെമൺ ജ്യൂസും 4 ടേബിൾ സ്പൂൺ വെള്ളം ചേർത്തു നന്നായി ഇളക്കുക. ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് ഒരല്പം ഓയിൽ ഒഴിച്ചു കൊണ്ട് പൊടി പൊടിയായി അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവയും മുളക്, കറിവേപ്പില എന്നിവയും ചേർത്തു നന്നായി വഴറ്റി അതിലേക്ക് മാറ്റിവെച്ച ഇറച്ചി കഷ്ണങ്ങൾ ചേർത്തു വഴറ്റുക. എല്ലാം മീഡിയം ഫ്ലെയ്മിൽ ആയിരിക്കണം. വെള്ളം വറ്റി നന്നായി ഇറച്ചിയിൽ പിടിച്ചാൽ തീ അണക്കാം.