നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാള് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണിലും പരിസരത്തും പുരോഗമിക്കുകയാണ്. ഒരു മെക്സിക്കൻ അപാരത, ഗാമ്പ്ളര് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാൾ.
View this post on Instagram
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി ആർ. സോംദേവ്, മ്യൂസിക് മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം അരുൺ ചാലിൽ, സ്റ്റോറി ഐഡിയ ഫാ. വിത്സൺ തറയിൽ, ക്രീയേറ്റിവ് ഡയറക്റ്റർ സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ വിനോദ് രവീന്ദ്രൻ, എഡിറ്റർ രോഹിത് വി എസ് വാര്യത്ത്, ലിറിക്സ് വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ എ ബാബു, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ് പാലായ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
STORY HIGHLIGHT: perunnal malayalam movie title poster