പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനയിൽ രണ്ട് കേസുകളിലായി 17 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കൊല്ലം ഇടമുളക്കൽ സ്വദേശി അജേഷ് (44) എന്നയാളാണ് 11.26 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പരിശോധന സംഘത്തിൽ എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അബ്ദുൾ ബാസിത്, സുജീഷ്, മാസിലാമണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ്, ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, സുനിൽകുമാർ, ആര്‍പിഎഫ് വനിത ഹെഡ് കോൺസ്റ്റബിൾ ശരണ്യ എന്നിവരും ഉണ്ടായിരുന്നു.
മറ്റൊരു കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി റൂമ ജമദർ(34) ആറ് കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മാസിലാമണി, സുനിൽകുമാർ, യാസർ അറഫത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി, ആര്‍പിഎഫ് സർക്കിൾ ഇൻസ്പെക്ടർ കേശവദാസ്, ആര്‍പിഎഫ് സബ് ഇൻസ്പെക്ടർ അജിത്ത് അശോക്, ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജി, ആര്‍പിഎഫ് ഹെഡ് കോൺസ്റ്റബിൾ അശോക് എന്നിവരും പങ്കെടുത്തു.
content highlight: arrested-from-palakkad-junction-railway-station