കഥകൾ പറഞ്ഞ് മലയാളികളെ പിടിച്ചിരുത്താനുള്ള കഴിവ് രമേശ് പിഷാരടിക്കുണ്ട്. ആ കഥകളിലൂടെ എല്ലാം തന്നെ തന്റെ കുടുംബത്തെക്കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്. പതിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് രമേശ് പിഷാരടിയും ഭാര്യ സൗമ്യയും. ഒരുമിച്ചുള്ള 14 വർഷങ്ങൾ എന്ന ക്യാപ്ഷനോട് കൂടി പിഷാരടി ഭാര്യക്കൊപ്പം ഉള്ള ഫോട്ടോയുമായി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആശംസകളുമായി നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഭാര്യയായ സൗമ്യയെക്കുറിച്ച് പല വേദികളിലും രമേശ് പിഷാരടി വാചാലൻ ആയിട്ടുണ്ട്. പ്രണയമല്ല, ഇരുവരുടെയും വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമാണ്. പിഷാരടി ജാതിയിൽപ്പെട്ട ആള് തന്നെ വേണം എന്നുള്ളത് കാരണം വീട്ടുകാർ അന്വേഷിച്ച് പൂന വരെ എത്തുകയായിരുന്നു
ആദ്യമൊന്നും ഭാര്യയ്ക്ക് മലയാളം അറിയില്ലായിരുന്നു, ഇപ്പോള്‍ നന്നായി മലയാളം അറിയാം എന്നും പിഷാരടി പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതലേ കലാപരമായ കാര്യങ്ങളോടായിരുന്നു രമേഷ് പിഷാരടിയ്ക്ക് താത്പര്യം. കൂടെ പിറന്നവര്‍ എല്ലാം നന്നായി പഠിച്ച് നല്ല നിലയില്‍ എത്തി. ഞാന്‍ മാത്രം അപ്പോഴും മിമിക്രിയുമായി നടക്കുകയായിരുന്നു. പ്രേമിക്കാനുള്ള സമയവും ചിന്തയും ഉണ്ടായിരുന്നില്ല. കല്യാണപ്രായം എത്തിയപ്പോള്‍ സ്വാഭാവികമായും പെണ്ണാലോചിക്കുമല്ലോ. അപ്പോള്‍ നിര്‍ബന്ധമായും ജാതി നോക്കും. പ്രത്യേകിച്ചും അന്നത്തെ കാലത്ത്. പിഷാരടി ജാതി അധികം കേരളത്തിലില്ല. അങ്ങനെ ജാതി തപ്പി പൂന വരെ എത്തി.
പറയത്തക്ക ജോലിയും വരുമാനവും ഇല്ലാത്തത് കൊണ്ട് കേരളത്തില്‍ നിന്ന് പെണ്ണ് കിട്ടാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് പൂനയില്‍ നിന്നുള്ള വധു ഭാര്യയായി വന്നത്. അങ്ങനെയൊക്കെയാണെങ്കിലും ഞാനൊരാളെ മാത്രമേ പെണ്ണ് കാണാനായി പോയിട്ടുള്ളൂ, ആ ആള് തന്നെയാണ് ഇന്ന് എന്റെ ഭാര്യ എന്നും രമേഷ് പിഷാരടി പറഞ്ഞിട്ടുണ്ട്.
രസികനും സംസാരപ്രിയനുമായ രമേഷ് പിഷാരടിയുടെ കോമഡിയും തഗ്ഗും കേരളീയര്‍ക്ക് എല്ലാവര്‍ക്കുമിഷ്ടമാണ്. എന്നാല്‍ എന്റെ കോമഡിയൊന്നും ഭാര്യയോട് എടുക്കാറില്ല എന്ന് പിഷാരടി പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ കാര്യം, മലയാളത്തിലെ പല കൊളോക്കല്‍ ഡയലോഗുകളും അവള്‍ക്കറിയില്ല എന്നത് തന്നെയാണ്. ഭാര്യയെ കിളി എന്നാണ് പിഷാരടി വിളിക്കുന്നത്. പെണ്ണ് കാണാന്‍ പോയ സമയത്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കില്‍ ഉത്തരം നല്‍കിയതിനാല്‍ അന്ന് തന്നെ സൗമ്യയെ പിഷു കിളിയാക്കി.