Business

ഇനി പയ്യെ താഴേയ്ക്കിറങ്ങാം; ഇന്നത്തെ പൊന്നിന്റെ വില അറിയാം | kerala gold price slight decline

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്

തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മെല്ലെ താഴേയ്ക്കിറങ്ങി സ്വർണവില. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,435 രൂപയും പവന് 59,480 രൂപയുമായി വിപണി വില.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. ഇന്നലെ രൂപ ശക്തി പ്രാപിച്ചതോടെ സ്വർണവിലയിൽ നേരിയ ഇടിവാണ് ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6130 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

CONTENT HIGHLIGHT: kerala gold price slight decline