Food

ബീട്രൂറ്റ് കെച്ചപ്പ് വീട്ടിലുണ്ടാക്കാം

ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട് 1 കിലോ
പഞ്ചസാര അര കിലോ
ഉപ്പു പാകത്തിന്
വിനാഗിരി 4 ടേബിള്‍സ്പൂണ്‍
പെരുംജീരകം പൊടിച്ചത് 3 ടീസ്പൂണ്‍
ഗരം മസാല ഒന്നര ടീസ്പൂണ്‍
ഇഞ്ചി 1 കഷണം പൊടിയായി അരിഞ്ഞത്
കുരുമുളക് 20 എണ്ണം പൊടിച്ചത്
ഗ്രാമ്പൂ 6-7 പൊടിച്ചത്
കറുവാപട്ട 2 പൊടിച്ചത്
സവാള 3 – 4 പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി അല്ലി 10-12 പൊടിയായി അരിഞ്ഞത്
ഒലിവ് ഓയില്‍ – ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി നന്നായി വേവിച്ചു എടുക്കുക. ഇനി ഒരു പാനില്‍ കുറച്ചു ഒലിവ് ഓയില്‍ ഒഴിച്ച് സവാള , വെളുത്തുള്ളി, ഇഞ്ചി എന്നിവ ഒന്ന് വഴറ്റുക. ശേഷം കറുവാപട്ട, ഗ്രാമ്പൂ, കുരുമുളക്, ഗരം മസാല, പെരുംജീരകം , ഉപ്പ് പാകത്തിന് എന്നിവ ക്രമമായി ചേര്‍ക്കാം. പൊടികള്‍ എല്ലാം ഇപ്പോള്‍ ചേര്‍ക്കുക. ഇതെല്ലാം നന്നായി വഴറ്റി കഴിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീട്രൂറ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇത് ഇറക്കി വയ്ക്കാം. അടുത്തതായി ഈ കൂട്ട് ഒന്ന് മിക്സിയില്‍ അരച്ച് എടുക്കാം. അതിനു ശേഷം ഒന്ന് കൂടി ഒരു പാന്‍ അടുപ്പിൽ വച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് അതിലേയ്ക്ക് ഒഴിക്കാം. ഇത് നന്നായി കുറുകി കഴിയുമ്പോള്‍ വിനാഗിരി ചേര്‍ക്കാം. ഇനി ഇത് ചൂട് ആറുമ്പോള്‍ കുപ്പിയില്‍ ആക്കി വച്ച് ആവശ്യത്തിനു ഉപയോഗിക്കാം.