Celebrities

‘കൂട്ടുകാരന്റെ വിവാഹത്തിന് ചെന്നപ്പോൾ ഇറങ്ങിപ്പോടാ എന്ന് പറഞ്ഞിട്ടുണ്ട്’- ടോവിനോ തോമസ്

മലയാള സിനിമയിൽ സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്ന താരങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയാണ് ടോവിനോ തോമസ് ഉള്ളത് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത പിന്നീട് ആ വേഷങ്ങൾ വലുതിലേക്ക് മാറിയായിരുന്നു താരം സിനിമയിൽ വലിയ സ്വീകാര്യത സ്വന്തമാക്കിയത്.. ഇപ്പോൾ തന്റെ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങിന് താൻ പോയതിനെക്കുറിച്ചും അവിടെ നടന്ന രസകരമായ ചില സംഭവങ്ങളെ കുറിച്ചും ഒക്കെയാണ് താരം സംസാരിക്കുന്നത്

ഞങ്ങളുടെ നാട്ടിൽ അത്ര വലിയ നടന്മാർ ഒന്നും ഉള്ള സ്ഥലമല്ല അതുകൊണ്ടുതന്നെ ഒരു നടൻ കല്യാണത്തിന് എത്തുമ്പോൾ എല്ലാവരും അത് നോക്കും പെണ്ണിന്റെ വീട്ടുകാർക്കും ചെറുക്കന്റെ വീട്ടുകാർക്കും ആദ്യം തന്നെ സിനിമ നടനെ വീഡിയോയിൽ കിട്ടണം. ഞാൻ കല്യാണത്തിന് എത്തിയപ്പോൾ എല്ലാ വീഡിയോഗ്രാഫർമാരും എന്നെയാണ് എടുക്കുന്നത് ഇത് കണ്ട് എന്റെ കൂട്ടുകാരൻ കൈകൊണ്ട് ഇറങ്ങിപ്പോടാ എന്ന രീതിയിൽ എന്നോട് പറഞ്ഞു എനിക്കത് കണ്ടപ്പോൾ ചിരി വരികയും ചെയ്തു കാരണം അന്നത്തെ ദിവസം ആരൊക്കെ വന്നാലും യഥാർത്ഥ വിഐപി എന്നത് അവർ തന്നെയാണ്.

അവരുടെ ആ അവകാശമാണ് ഞാൻ കാരണം ഇല്ലാതാകുന്നത്. അങ്ങനെ അവൻ കൈകൊണ്ട് ഇറങ്ങിപ്പോകും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ഏറെ രസകരമായ രീതിയിൽ തോമസ് പറയുന്നുണ്ട് തങ്ങളുടെ നാട്ടിൽ അധികം സിനിമ നടന്മാർ ഒന്നുമില്ല എന്നും സിനിമ നടനെ കാണുമ്പോൾ സ്വാഭാവികമായും എല്ലാവർക്കും അൽഭുതം തോന്നും എന്നും ഒക്കെയാണ് താരം പറയുന്നത് ടോവിനോയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ടോവിനോ തോമസ് താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്

story highlight; tovino thomas talkes freind marriage