കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും എല്ലാം നെയ്യാറ്റിൻകരയിലെ സമാധി വാർത്തയാണ് വരുന്നത് സമാധിയെക്കുറിച്ച് എല്ലാവരും സംസാരിക്കുമ്പോൾ മഹാസമാ നടത്തി അച്ഛനെ സംസ്കരിച്ചിരിക്കുകയാണ് ഗോപൻ സ്വാമിയുടെ മക്കൾ ശരിക്കും എന്താണ് ഈ മഹാസമാദി മഹാസമാധിയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം
വ്യത്യസ്ത പാരമ്പര്യങ്ങളിലെ പ്രത്യേക അർത്ഥങ്ങൾ നമുക്ക് നോക്കാം …
ഭാരതീയ ദര്ശങ്ങളിൽ ഇത് ഒരു ആഴമേറിയ പദമാണ്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയിലെ ഒരു ആശയമാണ്. ഇതിന് നിരവധി അനുബന്ധ അർത്ഥങ്ങളുണ്ട്: സമാധി എന്ന പദത്തിനര്‍ത്ഥം മരണം എന്നാണ് എന്ന് പലരും കരുതുന്നു. സമാധി എന്ന പദത്തെ സമാ+ധി എന്നു പിരിക്കുമ്പോള്‍ സമാ എന്നത് സമനില എന്നും ധി എന്നാല്‍ ബുദ്ധി എന്നുമാണര്‍ത്ഥം.
ബൌദ്ധികമായി സമനിലയിലെത്തുന്നതിന് സമാധി എന്നു പറയുന്നു. മൂന്നു ദിവസത്തെ സമാധി കഴിഞ്ഞിട്ടു തിരിച്ചു ബോധതലത്തിലേക്കു വരുന്ന ഒരാളോടു ചോദിച്ചാല്‍ മൂന്നു ദിവസത്തെ കണക്കല്ല പറയുക മറിച്ചു ചില സെക്കന്റുകളുടെ കണക്കാക്കിയിരിക്കും പറയുക.
1. ധ്യാനപരമായ ആഗിരണം: വ്യക്തിയുടെ ബോധം ധ്യാനത്തിന്റെ ലക്ഷ്യവുമായി ലയിക്കുന്ന ആഴമേറിയതും കേന്ദ്രീകൃതവുമായ ധ്യാനത്തിന്റെ അവസ്ഥ.
2. ദൈവികവുമായുള്ള ഐക്യം: പരമമായ യാഥാർത്ഥ്യവുമായുള്ള ഏകത്വത്തിന്റെയോ ഐക്യത്തിന്റെയോ അവസ്ഥ, പലപ്പോഴും സ്വയം, ദൈവം അല്ലെങ്കിൽ പ്രപഞ്ചം എന്ന് വിളിക്കപ്പെടുന്നു.
സമാധിനിലയെന്നു പറയുന്നത് ഒരു ആനന്ദമയമായ സ്ഥിതിയാണ്. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യമായിരിക്കും. ഇതാണ് പൊതുവേ ഉള്ള അവസ്ഥ. എന്നാല്‍ ഇതിന് അപവാദമായി ചിലര്‍ സമാധിനിലയിലേക്കെത്തും മുമ്പു തന്നെ എപ്പോള്‍ പുറത്തു വരണമെന്ന് തീരുമാനിച്ചു കൊണ്ടു പ്രവര്‍ത്തിക്കും. അപ്പോഴും ചിലര്‍ക്കു തിരിച്ചുവരവിനുള്ള ബോധാവസ്ഥ ഉണ്ടായെന്നുവരില്ല.
ഹിന്ദുമതം: യോഗയിലും വേദാന്തത്തിലും, സമാധി എന്നത് എട്ട് പാതയുടെ എട്ടാമത്തെയും അവസാനത്തെയും അവയവത്തെ സൂചിപ്പിക്കുന്നു, അവിടെ വ്യക്തി സ്വയം പൂർണ്ണമായി ലയിക്കുന്ന അവസ്ഥ കൈവരിക്കുന്നു