ഒരു മണ്ഡലകാലം അവസാനിക്കാൻ പോവുകയാണ് ഈ സമയത്ത് എങ്ങനെയാണ് അവസാനം.? ശബരിമലയിൽ അല്ലാതെ അയ്യപ്പസ്വാമിയുടെ തിരുവാഭരണം ചാർത്തുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ പെരുനാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാം
ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണം ചാർത്തുന്ന ഏകക്ഷേത്രം
എല്ലാ അർത്ഥത്തിലും സ്ത്രീകളുടെ ശബരിമല എന്നു പറയാവുന്ന ഒരു ക്ഷേത്രമു ണ്ട്. പത്തനംതിട്ട റാന്നി പെരുനാട് കക്കാട്ടുകോയി ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. നൂറ്റാണ്ടു കളുടെ പഴക്കം പറയുന്ന, ശബരിമല ധർമ്മ ശാസ്താക്ഷേത്രത്തിനും മുൻപേ പണിത് അയ്യപ്പപ്രതിഷ്ഠ നടത്തിയ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവിശേ ഷാൽ ചടങ്ങാണ് തിരുവാഭരണം ചാർത്തൽ. ശബരിമല അയ്യപ്പന് ചാർത്തുന്ന അതേ തിരുവാഭരണം. അപ്പോൾ ആ ദിവ്യരൂപം കണ്ടുതൊഴാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും ജനലക്ഷങ്ങൾ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തുമെങ്കിലും മുഖ്യമായും സ്ത്രീകളെ ഉദ്ദേശിച്ചുനടത്തുന്ന ചടങ്ങായതിനാൽ കൂടുതലും സ്ത്രീകളായിരിക്കും.
അതുകൊണ്ടാണ് പെരിനാട് അയ്യപ്പക്ഷേത്രം എന്ന് പൊതുവേ സ്ത്രീകളുടെ ശബരിമല എന്നുവിളിക്കുന്നത്.
ക്ഷേത്രപുരാണം
കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിന്റെ പാരമ്പര്യം തേടി ചെല്ലുമ്പോൾ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപേ പണിതതും പ്രതിഷ്ഠ നടത്തിയതുമായ ക്ഷേത്രമാണ് ഇതെ ന്നുകാണാം.
അയ്യപ്പന്റെ ഇംഗിതം അനുസരിച്ച് ശബരിമലയിൽ ക്ഷേത്രം പണിയാൻ തീരുമാനിച്ച, അയ്യപ്പൻ്റെ വളർത്തച്ഛൻ കൂടിയായ പന്തളത്ത് രാജാവ് പെരുനാട് വന്ന് താമസിച്ചുകൊണ്ടാണത്രേ ശബരിമലയിൽ ക്ഷേത്രം പണിതത്. ശബരിമലയിൽ നിന്നും 45 കി.മീറ്റർ(എയർ ഡിസ്റ്റൻസ്) അകലെ യുള്ള പെരുനാട് അന്ന് സ്വാഭാവികമായും കൊടും കാടായിരുന്നതിനാൽ പന്തളം ഭാഗത്തു നിന്നും ഇരുപത്തിയെട്ട് വീട്ടുകാരെ കൊണ്ടുവന്ന് പെരുനാട് പ്രദേശത്ത് താമസിപ്പിച്ചുകൊണ്ടായി രുന്നു രാജാവ് ക്ഷേത്ര നിർമ്മാണത്തിനായി താത്ക്കാലിക വാസം തുടങ്ങിയത്. രാജാവിന്റെ താമസം ഇടവേളകളിൽ മാത്രമായതിനാൽ അദ്ദേഹം തിരിച്ച് പന്തളത്തിന് പോകുമ്പോൾ അംഗരക്ഷകരും പോകണമല്ലോ. അങ്ങനുള്ള അവസരങ്ങളിൽ ഈ ഇരുപത്തിയെട്ട് വീട്ടുകാ രുടെ സംരക്ഷണം ഉറപ്പുവരുത്തുവാനായി, എന്തിനും പോന്ന ഒരു വിഭാഗം മാടമ്പികളേയും രാജാവ് പെരുനാട്ടേക്ക് കൊണ്ടുവന്നിരുന്നു.
കൂടെ കാവലിന് വന്നവർ എന്നർത്ഥത്തിൽ കുടക്കാവിൽക്കാർ എന്ന വീട്ടുപേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇന്നും അവരുടെ സന്തതിപരമ്പരകൾ പെരുനാട്ടുണ്ട്.
ശബരിമലയിലെ ക്ഷേത്രനിർമ്മിതിക്കായി പെരുനാട്ട് താമസിക്കാൻ വരുമ്പോൾ പന്തളത്തു കൊട്ടാരത്തിലെ, പൂർണ്ണ പുഷ്ക്കലാസമേതനായ ശാസ്താവിൻറെ വിഗ്രഹവും കൂടെക്കൊണ്ടുപോന്ന പന്തളത്ത് രാജാവ് പെരുനാട്ട് ചെറിയൊരു ക്ഷേത്രം പണിത് ആ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ച് നിത്യപൂജയും നടത്തിപ്പോന്നു. പിന്നീട് വേട്ടയ്ക്കൊരു മകനേയും അയ്യപ്പനേയും പ്രതിഷ്ഠിച്ചു. അതുകൊണ്ടാണ് പെരുനാട് അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് മുൻപ് നിർമ്മിച്ചതാണെന്നും ഇവിടുത്തെ അയ്യപ്പപ്രതിഷ്ഠ ശബരിമലയ്ക്ക് മുൻപായി പ്രതിഷ്ഠിച്ചതാണെന്നും പറയുന്നത്. എന്നുമാത്രമല്ല, ശബരിമലയിൽ പ്രതിഷ്ഠിക്കാൻ കൊണ്ടുവന്ന അയ്യപ്പവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്നുണ്ട്.
അതെന്തുതന്നെയായാലും ശബരിമലയിലേയും പെരുനാട്ടേയും അയ്യപ്പവിഗ്രഹങ്ങൾ രൂപത്തിലും ഭാവത്തിലും അളവിലുമൊക്കെ തുല്യമാണ്. ശബരിമലയി ലെപ്പോലെതന്നെ ചിന്മുദ്രയോടുകൂടിയ അയ്യപ്പവിഗ്രഹമാണ് പെരുനാട് ക്ഷേത്രത്തിലുമുള്ളത്. മറ്റൊരു പ്രത്യേകത പെരുനാട് ക്ഷേത്ര ശ്രീകോവിലിൽ മൂന്ന് വിഗ്രഹങ്ങൾ ഉണ്ടെന്നുള്ളതാണ്. പൂർണ്ണ-പുഷ്ക്കലാ സമേതനായ ശാസ്താവ്, വേട്ടയ്ക്കൊരു മകൻ, പിന്നെ അയ്യപ്പനും.
പന്തളം കൊട്ടാരത്തിലെ തേവാരവിഗ്രഹമാണ് രാജാവ് പെരുനാട്ടേക്ക് കൊണ്ടുവന്നതെന്നു പറഞ്ഞല്ലോ. അതേത്തുടർന്ന് പന്തളത്ത് അതിന്റേതായ ഐശ്വര്യ ക്ഷതമുണ്ടായതായും പ്രശ്നം വയ്പ്പിൽ കൊട്ടാരത്തിലുണ്ടായിരുന്ന ചൈതന്യം തേവാര വിഗ്രഹം കൊണ്ടു പോയതിനെത്തുടർന്ന് നഷ്ടമായി എന്നുമാണത്രേ കണ്ടത്. അതിൻ്റെ അടിസ്ഥാനത്തിലാണെന്ന് പറയപ്പെടുന്നു, കഴിഞ്ഞ ഏതാനും വർഷങ്ങളായി പന്തളത്തുനിന്നും ആൾക്കാർ പെരുനാട്ടെത്തി തേവാരപൂജ നടത്തുന്നുണ്ട്.
ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപ തി, മുരുകൻ, രക്ഷസ്സ്, നാഗ രാജാവ് എന്നിവരുമുണ്ട്.എല്ലാ ദിവസവും രാവി ലെയുള്ള നീരാജനമാണ് പ്രധാന വഴിപാട്.
രാവിലെയും വൈകിട്ടും രണ്ട് പൂജകളാണുള്ളത്. പിതൃപൂജയും നടത്താറുണ്ട്. മേടത്തിലെ ഉത്രം നാളിൽ പത്തുദിവസത്തെ കൊടിയേറ്റുത്സവം നടക്കാറുണ്ടങ്കിലും ക്ഷേത്രത്തിലെ പ്രധാന ആഘോഷം തിരുവാഭരണം ചാർത്തലാണ്. പന്തളം കൊട്ടാരത്തിൽ നിന്നും ആറൻമുളയിൽ നിന്നും ആഘോഷപൂർവ്വം കൊണ്ടുവന്ന് മകരവിളക്ക് കാലത്ത് ഭഗവാന് ചാർത്താറുള്ള തങ്ക അങ്കിയും തിരുവാഭരണവും, ശബരിമല അയ്യപ്പന് ചാർത്തിയ ശേഷം തിരികെ പന്തളത്തേക്കും ആറന്മുളയിലേക്കും കൊണ്ടുപോകുമ്പോഴാണ് പെരുനാട് ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഇവിടുത്തെ ഭഗവാന് ചാർത്തുന്നത്.
പത്തുവയസ്സിന് മുകളിലും അൻപതുവയസ്സിനും താഴെയുമുള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കുവാൻ അനുവാദമില്ലാത്തതിനാൽ തിരുവാഭരണം ചാർത്തി നിൽക്കുന്ന തേജോമയനായ അയ്യപ്പനെ കാണുവാൻ പന്തളം കൊട്ടാരത്തിലെ സ്ത്രീകൾക്കും കഴിയാത്ത സ്ഥിതിയാണല്ലോ. അതിനൊരു പ്രതിവിധി എന്ന നിലയിലാണ് ആദ്യകാലത്ത് പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ വിഗ്രഹത്തിൽ തിരികെ കൊണ്ടുപോകും വഴി തിരുവാഭരണം ചാർത്തിയിരുന്നത്. രണ്ടിടത്തേയും അയ്യപ്പവിഗ്രഹങ്ങൾ ഒരേ അളവായതിനാലാണ് അങ്ങനൊരു ചടങ്ങ് പെരുനാട് ക്ഷേത്രത്തിൽ മാത്രം നടത്തുന്നതെന്നും പവയപ്പെടുന്നു.
ദർശനപുണ്യം തേടി ലക്ഷങ്ങൾ
എല്ലാവർഷവും ജനുവരി 21 ന്നിനാണ് തിരുവാഭരണം പെരിനാട് ക്ഷേത്രത്തിൽ കൊണ്ടുവരുന്നത്.(അധിവർഷത്തിൽ 22 നും) ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 2 മണിവരെയാണ് തിരുവാഭരണം ചാർത്തിയുള്ള ദർശനം അനുവദിക്കുക. ആ സമയം ഭഗവാനെ കൺനിറയെ കണ്ട് സായൂജ്യമടയുവാൻ ലക്ഷക്കണക്കിന് സ്ത്രീകളാണ് വന്നുചേരുന്നത്. പണ്ടുകാലത്ത് നാട്ടുകാർ മാത്രമാണുണ്ടായിരുന്നതെ ങ്കിൽ ഇന്നിപ്പോൾ കേരളത്തിലെ മിക്കവാറും ജില്ലകളിൽ നിന്നുമാത്രമല്ല തമിഴ്നാട്, ആന്ധ്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുവരെയുള്ള സ്ത്രീകൾ പെരുനാട്ടേക്ക് ഒഴുകിയെത്താറുണ്ട്. പുരു ഷന്മാരുടെ സംഖ്യയും കുറവല്ല.