ചേരുവകൾ
പപ്പടം- 4
തേങ്ങ ചിരകിയത്-4 tbps
വറ്റൽ മുളക് – 2
ചെറിയ ഉള്ളി-6
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്-
കറിവേപ്പില-
മുളകു പൊടി-½tsp
പുളി-
തയ്യാറാക്കുന്ന വിധം
അതിനായി 4 വലിയ പപ്പടം പൊരിച്ചത് എടുക്കുക. ഇനി ഒരു ചീന ചട്ടിയിലേക്ക് നാലു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ,രണ്ട് വറ്റൽ മുളക് ആറ് ചെറിയ ഉള്ളി, ചെറിയ കഷ്ണം ഇഞ്ചി ചെറു കഷണങ്ങൾ ആക്കിയത്, ഒരു തണ്ട് കറിവേപ്പില, കാൽ ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് തീ ഓൺ ചെയ്യുക..ഇത് ഇനി മീഡിയം ഫ്ളൈമിൽ വെച്ച് കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക.ഇനി തേങ്ങയും കൂട്ടുകളും എല്ലാം നന്നായി കളർ ഒക്കെ മാറി ഗോൾഡൻ നിറം ആകണം.
ഗോൾഡൺ നിറം ആയി വരുമ്പോൾ ഇതിലേക്ക് അര ടീ സ്പൂണോളം മുളകു പൊടി ചേർത്ത് തീ നന്നായി കുറച്ചു വെച്ച് ഇളക്കി കൊടുക്കുക. ഇതിനി ഈ ചീന ചട്ടിയിൽ നിന്നും കോരി മാറ്റാം. ഇത് നമുക്ക് 10 മിനിറ്റ് വരെ തണുക്കാൻ വെക്കാം.ഇനി ഒരു മിക്സിയുടെ ജാറിലേക്ക് പപ്പടം പൊടിച്ചിട്ട് കൊടുക്കുക. അതിനു മുകളിലേക്ക് ആയി തേങ്ങയുടെ കൂട്ട് ചേർത്തു കൊടുക്കാം. ഒരു ചെറിയ കഷ്ണം പുളി കൂടെ ചേർത്ത് ഇത് നന്നായി പൊടിച്ചെടുക്കുക. ഇനി പപ്പടം ചമ്മന്തി പൊടി ചോറിന് കൂടെ വിളമ്പാം.