ചേരുവകൾ
• ചെറുപഴം
• അരി പൊടി – 2 സ്പൂൺ
• മൈദ പൊടി – 1 കപ്പ്
• മഞ്ഞൾപൊടി – 1 നുള്ള്
• ഉപ്പ് – 1 നുള്ള്
• പഞ്ചസാര
• ബേക്കിംഗ് സോഡ – 1 നുള്ള്
• കറുത്ത എള്ള്
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ ചെറുപഴം തൊലിയെല്ലാം കളഞ്ഞ് നീളത്തിൽ ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇനി ഇത് അരിപ്പൊടിയിൽ മുക്കിയെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഈ ഒരു പാനിൽ വെച്ച് ജസ്റ്റ് ഒന്ന് രണ്ട് സൈഡും മറിച്ചും തിരിച്ചും ഇട്ട് എടുക്കുക. ഇങ്ങനെ ചെയ്താൽ എണ്ണ ഒട്ടും തന്നെ ഉണ്ടാവില്ല. പൊരിച്ചെടുക്കുമ്പോൾ ഒട്ടും തന്നെ എണ്ണ കുടിക്കില്ല. ഒരു ബൗളിലേക്ക് മൈദപ്പൊടിയും നമ്മൾ ആദ്യം പഴത്തിൽ കോട്ട് ചെയ്ത് ബാക്കി വന്ന അരിപ്പൊടിയും ചേർത്ത് കൊടുക്കുക. കൂടെ തന്നെ ഒരു നുള്ള് ഉപ്പ് മഞ്ഞൾപ്പൊടി മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക.
ശേഷം ഇതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്ത് വെള്ളവും ഒഴിച്ച് ഒരു നല്ല ബാറ്റർ ആക്കി എടുക്കുക. അവസാനമായി കാണാൻ ഒരു ഭംഗിക്ക് വേണ്ടി കറുത്ത എള്ളും ഏലക്കാപൊടിയും ചേർത്തു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുത്ത് ഓയിൽ നന്നായി ചൂടായി കഴിയുമ്പോൾ നമ്മൾ ഓരോ പഴം വീതം മാവിൽ മുക്കിയ ശേഷം പാനിലേക്ക് ഇട്ടുകൊടുക്കുക. രണ്ട് സൈഡും നന്നായി മൊരിഞ്ഞ ശേഷം പഴംപൊരി പാനിൽ നിന്ന് കോരി മാറ്റാവുന്നതാണ്.