Recipe

ദോശക്കും ഇഡലിക്കും എല്ലാം കൂട്ടാൻ പറ്റിയ ഒരു അടിപൊളി ബ്രാഹ്മിൻ സ്റ്റൈൽ ചമ്മന്തിപ്പൊടിയുടെ റെസിപ്പി നോക്കിയാലോ?

ചേരുവകൾ

• വറ്റൽ മുളക് – 20 എണ്ണം
• വേപ്പില
• കടല പരിപ്പ് – 1 കപ്പ്
• ഉഴുന്ന് പരിപ്പ് – 1. 1/4 കപ്പ്
• കുരുമുളക് – 2 ടീ സ്പൂൺ
• എള്ള് – 1 ടേബിൾ സ്പൂൺ
• കായ പൊടി – 1 ടീ സ്പൂൺ
• ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. നോൺ സ്റ്റിക്ക് പാത്രം എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. ശേഷം ചട്ടിയിലേക്ക് എണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ആക്കി എടുക്കുക. ശേഷം കുറച്ച് അധികം വേപ്പില ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ആക്കുക. വേപ്പില ഒക്കെ ക്രിസ്പ്പി ആകുന്നവരെ വേണം റോസ്റ്റ് ചെയാൻ. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതേ ചട്ടിയിലേക്ക് കടല പരിപ്പ് ചേർത്ത് കൊടുത്ത് കുറച്ച് ഒന്ന് നിറം മാറുന്ന വരെ ഇളക്കുക. ഇനി ഇത് മാറ്റിയ ശേഷം ഉഴുന്ന് പരിപ്പ് ചേർത്ത് കൊടുത്ത് വീണ്ടും നിറം മാറുന്ന വരെ മിക്സ്‌ ആകുക.

ശേഷം ഇതിലേക്കു കുരുമുളക്, കറുത്ത എള്ള്, കായ പൊടി എന്നിവ കൂടി ചേർത്ത് റോസ്റ്റ് ആകുക. ശേഷം എല്ലാം ചൂട് ആറി കഴിയുമ്പോൾ മിക്സ്‌ ആക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു എടുക്കുക. എരിവ് കുറവായി തോന്നുകയാണെങ്കിൽ കുറച്ച് കൂടി ഉണക്ക മുളക് റോസ്റ്റ് ചെയ്ത് പൊടിച്ചു ചേർത്താൽ മതിയാവും. ദോശക്കും ഇഡലിക്കും എല്ലാം കൂട്ടാൻ പറ്റിയ അടിപൊളി ബ്രാഹ്മിൻ സ്റ്റൈൽ ചമ്മന്തിപ്പൊടി റെഡി.