വളരെ സിംപിളായി ചീരകൊണ്ട് ഒരു വടയുണ്ടാക്കിയാലോ. കുട്ടികളും മുതിര്‍ന്നവരും ഉരുപോലെ ഇഷ്ടപ്പെടുന്ന രുചിയൂറും ക്രിസ്പി ചീര വട സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- ചെറുപയർ – 1 കപ്പ്
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി – നാല് അല്ലി
- ചീര ( അരിഞ്ഞത് ) – ഒരു കപ്പ്
- പച്ചമുളക് – 2 എണ്ണം (ചെറുതായി അരിയുക )
- സവാള – 1 ( ചെറുതായി അരിയുക )
- അരിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- മല്ലിയില അരിഞ്ഞത്ഒ – രു ചെറിയ സ്പൂൺ
- ഉപ്പ്ആ – വശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം ഊറ്റിയെടുക്കുക. അതിനു ശേഷം അരച്ചെടുക്കുക. അതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചടുത്തതും, നാല് മുതൽ ഒൻപതു വരെയുള്ള ചേരുവകളും ചേർത്ത് കുഴച്ചെടുക്കുക. അതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് കൈ വെള്ളയിൽ വച്ച് പരത്തി എണ്ണയിൽ വറുത്തെടുക്കുക.
STORY HIGHLIGHT : cheera vada