വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തി ചപ്പാത്തി റോൾ തയ്യാറാക്കിയാലോ? വിശന്നാൽ കുട്ടികൾക്ക് എളുപ്പം തയ്യാറാക്കി നൽകാൻ പറ്റുന്നതും കുട്ടികളുടെ സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി ഐറ്റവുമാണിത്.
ചേരുവകൾ
- ചപ്പാത്തി – 2 എണ്ണം
- ക്യാരറ്റ് – 1 എണ്ണം
- കാപ്സിക്കം – 1 എണ്ണം
- കാബേജ് – 1 ബൗൾ ( ചെറുതായി അരിഞ്ഞത്)
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- ക്രീം ചീസ് – (പനീർ, മുളകുപൊടി,ഉപ്പ്, പഞ്ചസാര, ബട്ടർ, പാൽ, വിനാഗിരി ചേർത്ത് നന്നായി അടിച്ചെടുത്തത്)
തയ്യാറാക്കുന്ന വിധം
ചപ്പാത്തിയിൽ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിൾസ് വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോൾ ചെയ്ത് എടുത്താൽ ഹെൽത്തി ചപ്പാത്തി റോൾ റെഡി.
STORY HIGHLIGHT : chapathi roll