നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ ജയില്‍ അധികൃതര്‍ക്കെതിരെ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്.
മധ്യമേഖല ഡിഐജി ജയിലിൽ എത്തുകയും സൂപ്രണ്ടിൻ്റെ മുറിയിൽ വെച്ച് മറ്റു ചിലരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയെന്നും, ബോബിക്ക് വീട്ടിലേക്ക് വിളിക്കാൻ സ്വന്തം മൊബൈൽ ഫോൺ നൽകിയെന്നുമാണ് ആരോപണങ്ങൾ.
തിങ്കളാഴ്ച സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. പിന്നാലെയാണ് ജയിൽ എഡിജിപിയുടെ റിപ്പോർട്ട്.