മലയാളികൾക്കിടയിലും വളരെയധികം ആരാധകരുള്ള ഒരു നടനാണ് വിശാൽ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ അടുത്തകാലത്ത് കുറച്ച് അധികമാറ്റങ്ങളൊക്കെ വന്നിരുന്നത് ശ്രദ്ധ നേടിയ കാര്യം തന്നെയായിരുന്നു. വിശാലിനെ പോലെ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാറിനെയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ് കസബ എന്ന മലയാള സിനിമയിൽ വരലക്ഷ്മി പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുകയും ചെയ്തിട്ടുണ്ട് മലയാളത്തിൽ മാസ്റ്റർപീസ് കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മാനം കവർന്ന നായികയാണ് വരലക്ഷ്മി
വരലക്ഷ്മിയെ കുറിച്ച് വിശാൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വരലക്ഷ്മിയെ കുറിച്ച് വളരെ മികച്ച അഭിപ്രായം തന്നെയാണ് വിശാലിന് ഉള്ളത് സിനിമയിൽ അഭിനയിക്കുവാൻ എല്ലാവർക്കും അവസരങ്ങൾ ലഭിക്കില്ല എന്നും ടാലൻഡും അവസരവും ഒരേപോലെ ലഭിക്കുന്നവർ വളരെ ചുരുക്കമാണ് എന്നും ഒക്കെ വിശാൽ പറയുന്നുണ്ട് അത്തരത്തിൽ ടാലെന്റും അവസരവും ഒരേപോലെ ലഭിച്ച ആളുകളുടെ കൂട്ടത്തിലുള്ള വ്യക്തിയാണ് വരലക്ഷ്മി എന്നും പേഴ്സണൽ ലൈഫിലും അഭിനയ ജീവിതത്തിലും വരലക്ഷ്മിയുടെ പല പെർഫോമൻസും തന്നെ ഞെട്ടിച്ചിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്
എനിക്ക് ലഭിച്ച ഓപ്പർച്യൂണിറ്റി കടവുൾ നൽകിയതാണ് എന്നെക്കാളും കഴിവുള്ള ഒരുപാട് ആളുകൾ ഇവിടെയുണ്ട്.. വരലക്ഷ്മിയുടെ ഒരു സിനിമയിലെ തേങ്ങ കൊണ്ടുള്ള ഫൈറ്റ് നല്ലതാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട് ഇന്ന് തെലുങ്കിലെ വളരെയധികം തിരക്കുള്ള ഒരു ആക്ട്രസ്സായി വരലക്ഷ്മി മാറിയിട്ടുണ്ട് അതിൽ ഒരുപാട് കഷ്ടപ്പാട്ല ക്ഷ്മി എടുത്തിട്ടുണ്ട് എന്നുമാണ് വിശാൽ പറയുന്നത്.
വിശാലും വരലക്ഷ്മിയും ഒരുകാലത്ത് പ്രണയത്തിലായിരുന്നതും ഇരുവരും തമ്മിൽ വേർപിരിഞ്ഞതും ഒക്കെ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയതാണ് ഇരുവരും നല്ല ബന്ധത്തിലായിരുന്ന സമയത്താണ് ഈ പടം ഷൂട്ടിംഗ് ചെയ്യുന്നത്. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞ് വരലക്ഷ്മി മറ്റൊരു ജീവിതത്തിലേക്ക് പോയതിനുശേഷം വരലക്ഷ്മിയെ കുറിച്ച് ചോദിക്കുമ്പോൾ നല്ലതുമാത്രമാണ് വിശാൽ പറയുന്നത് എന്നത്, പ്രേക്ഷകർക്ക് നടനോടുള്ള ഇഷ്ടം വർധിക്കുവാനുള്ള കാരണമാണ്.
വിശാലിന്റെ വാക്കുകൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നു വീഡിയോ മുഴുവനായി കാണാം
story highlight;vishal talkes varalakshmi