ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ച് ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹിമാനിയാണ് നീരജ് ചോപ്രയുടെ ജീവിതപങ്കാളി.
‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചത്.
കല്യാണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീരജ് ചോപ്ര അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. ആരാധകര്‍ക്ക് വലിയ സര്‍പ്രൈസാണ് നീരജിന്റെ വിവാഹവാര്‍ത്ത.
CONTENT HIGHLIGHT: neeraj chopra got married