കോഴിക്കോട്: മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചെന്ന് പരാതി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി സജിത്തിനെയാണ് മർദ്ദിച്ചെന്ന് പരാതി ഉയരുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആയിരുന്നു സംഭവം. സജിത്തിന് മുഖത്തും വാരിയെല്ലിനും പരിക്ക് ഉണ്ട്. സജിത്ത് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. മാളിലെ എസ്കലേറ്ററിൽ മകളുടെ കാലില്‍ ഇട്ടിരുന്ന ചെരുപ്പ് കുടുങ്ങിയത്. ചെരുപ്പ് ഊരി മാറ്റിയതിനാൽ മറ്റു അപകടം ഉണ്ടായില്ല. എസ്കലേറ്ററിൽ കുടുങ്ങി ചെരുപ്പ് പൂര്‍ണമായും നശിച്ചിരുന്നു. കാല് കുടുങ്ങിയ വലിയ അപകടമാകേണ്ടിയിരുന്നതിനാൽ ഇതിൽ പരാതി പറയാൻ അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു.
ഇതിനിടയിൽ മാള്‍ അധികൃതരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. പൊലീസിന് പരാതി നൽകുമെന്ന് സജിത്ത് പറഞ്ഞു. മകളുടെ പരാതി ബാലാവകാശ കമ്മീഷനും നൽകുമെന്നും സജിത്ത് പറഞ്ഞു.
CONTENT HIGHLIGHT: kozhikode highlite mall