HOME3, Anweshanam.com , അന്വേഷണം. കോം, പത്തൊമ്പത് മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് സീസൺ ആറ് ആരംഭിച്ചത്. തുടക്കത്തിൽ ടൈറ്റിൽ വിന്നറാകാൻ ഏറെ ചാൻസുള്ള മത്സരാർത്ഥിയാണെന്ന് പ്രേക്ഷകരെ കൊണ്ട് വിധിയെഴുതിയ ജാസ്മിന് പക്ഷെ രണ്ടാം വാരം അവസാനിച്ചപ്പോഴേക്കും കാലിടറി. ഗബ്രിയുമായുള്ള സൗഹൃദവും ഇടപഴകലും ഹൗസിലെന്ന പോലെ പ്രേക്ഷകർക്കിടയിലും ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ വലിയ തോതിലുള്ള നാടകീയ രംഗങ്ങൾക്ക് വരെ സീസൺ ആറ് സാക്ഷ്യം വഹിച്ചു.
ആരോപണങ്ങൾ ഒരുവഴിക്ക് നടക്കുമ്പോഴും ഷോയ്ക്ക് ശേഷവും ഗബ്രിയുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ജാസ്മിൻ. ഗബ്രിയും താനുമായി പ്രണയമില്ലെന്നും എല്ലാക്കാലവും ഒരു സൗഹൃദം തങ്ങൾക്കിടയിലുണ്ടാകുമെന്നുമാണ് ജാസ്മിൻ അടുത്തിടെ പറഞ്ഞത്. ബ്യൂട്ടി വ്ലോഗാറായ ജാസ്മിൻ യാത്രകളും വർക്കുകളുമെല്ലാമായി ഷോയ്ക്കുശേഷം കൂടുതൽ സജീവമാണ്.
കൊല്ലം സ്വദേശിനിയായ ജാസ്മിൻ ബിഗ് ബോസിനുശേഷം കരിയറിൽ ശ്രദ്ധിച്ച് തുടങ്ങിയതിനാൽ കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. കോളാബ് വർക്കുകളും മറ്റും നിരന്തരമായി വരുമ്പോൾ കൊല്ലത്ത് നിന്ന് കൊച്ചി വരെ ദിവസവും യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള ഒന്നായതോടെയാണ് കൊച്ചിയിൽ താമസം തുടങ്ങിയത്. ഇപ്പോഴിതാ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ റീലാണ് ചർച്ചയാകുന്നത്.
കുഞ്ചാക്കോ ബോബന്റെ പ്രണയ ചിത്രങ്ങളിൽ ഒന്നായ മുല്ലവള്ളിയും തേൻമാവും സിനിമയിലെ താമരനൂലിനാൽ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ജാസ്മിൻ റീൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് കുർത്തിയായിരുന്നു ജാസ്മിന്റെ വേഷം. ടോപ്പിന് ചേരുന്ന തരത്തിൽ സിംപിൾ ഹെയർസ്റ്റൈലും ആഭരണങ്ങളുമാണ് ജാസ്മിൻ ധരിച്ചത്. ആദ്യമായാണ് സ്ലീവ് ലെസ് ടോപ്പ് ധരിച്ച് ജാസ്മിൻ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.
മുസ്ലീം മതവിശ്വാസിയാണ് ജാസ്മിൻ എന്നതുകൊണ്ട് തന്നെ തട്ടമിടാത്തത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ജാസ്മിന്റെ പുതിയ റീലിന് വിമർശിച്ചുള്ള കമന്റുകൾ വന്നത്. തുണി കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അക്കൗണ്ട് ബാലൻസ് കൂടുമ്പോൾ കേരളത്തിലെ പെണ്ണുങ്ങളുടെ തുണി കുറയും എന്നത് അറിയില്ലേയെന്നാണ് മറ്റൊരാൾ അതിനുള്ള മറുപടിയായി കുറിച്ചത്. ഇത് ഒരിക്കലും ജാസ്മിനിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.
പ്രശസ്തിയും പണവും മാത്രമാണല്ലേ ഇപ്പോൾ മെയിൻ. ഒരിക്കൽ നിങ്ങളെ കഠിനമായി പിന്തുണച്ചതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് അർഹമായത് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇനി എന്തൊക്കെ കാണണം ജാസ്മിനെ?. ഒരുപാട് ഇഷ്ടം തോന്നിയിട്ടാണ് ഉമ്മച്ചിക്കുട്ടിയെ ഫോളോ ചെയ്തത്. ഇയാൾ എപ്പോഴും ആ തട്ടം തന്നെയാണ്. പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുത്ത് തുടങ്ങി. പണ്ട് ഹറാമായിരുന്നത് പണവും ഫെയിമും വന്നപ്പോൾ ഹലാലായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
content highlight: bigg-boss-fame-jasmin-jaffar