ആരോഗ്യരംഗത്ത് കേന്ദ്രം നൽകാൻ ഉള്ള തുക പൂർണമായും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷം കേന്ദ്രം നൽകാനുള്ള 800 കോടിയോളം രൂപയിൽ ഇതുവരെ ഒരു രൂപ പോലും ലഭ്യമായിട്ടില്ലെന്നും ആരോഗ്യമന്ത്രി വിമർശിക്കുന്നു. ഈ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ടെന്നും അത് ലഭിക്കുന്നതാണ് പ്രതീക്ഷ എന്നും മന്ത്രി പറയുന്നത്.
കേന്ദ്രം തുക നൽകാതിരിക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. അതിൽ സൗജന്യ ചികിത്സ ലഭ്യമാക്കേണ്ടവർ, മരുന്നുകൾ ഉൾപ്പെടെയുള്ളവ ഉണ്ട്. ഇത് കേരളത്തിൽ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി കൂട്ടിചേർത്തു. അതേസമയം ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നവരുടെ എണ്ണം കൂടിയത് വലിയ നേട്ടം ആണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നു.