നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടെ ചരിത്രപരമായ വിധി കേരളത്തിലെ എല്ലാ കാമുകന്‍മാര്‍ക്കും ഒരു പാഠമാണ്. ഗ്രീഷ്മ-ഷാരോണ്‍ കേസിലെ വിധിയിലൂടെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി പ്രസിദ്ധമാവുകയാണ്. കാരണം, ‘സുന്ദരിയായ ചെകുത്താന്‍’ എന്ന് കോടതി മുറിയില്‍ മുഴങ്ങിക്കേട്ട ഗ്രീഷ്മയ്ക്ക് മരണംവരെയും തൂക്കുകയര്‍ വിധിച്ചിരിക്കുകയാണ്. പ്രണയം നടിച്ച്, കാമുകന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കാമുകി ചെകുത്താനല്ലാതെ മറ്റെന്താണ്.
കഷായത്തില്‍ കീടനാശിനി കലര്‍ത്തി പാറശാല മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കാണ് (24) കോടതി വധശിക്ഷ വിധിച്ചത്. സുന്ദരിയായ ചെകുത്താന്‍ തൂക്കുകയറില്‍ ശ്വാസംമുട്ടി മരിക്കട്ടെ. കഷായവും കൈയിലേന്തി പ്രണയം നടിക്കുന്ന കാമുകിമാരെ ആരും വിശ്വസിക്കാതിരിക്കട്ടെ. ഗ്രീഷ്മ-ഷാരോണ്‍ കേസും വിധിയും കേരളത്തിന്റെ പ്രണയ ദുരന്ത പാഠമായി നിലകൊള്ളട്ടെ.
വിധി കേട്ട് പൊട്ടിക്കരഞ്ഞത്, ഷാരോണിന്റെ അമ്മയും കുടുംബവുമണ്. ഗ്രീഷ്മയ്ക്ക് യാതൊരു ഭാവമാറ്റവുമില്ല. ചെറുപ്രായത്തില്‍ത്തന്നെ അമ്മയും അച്ഛനും കണ്ടു പിടിച്ച സൈനികനെ കെട്ടാന്‍ തയ്യാറായപ്പോള്‍ മറ്റൊരു പുരുഷന് തന്റെ ശരീരം കൊടുത്തതില്‍ അവള്‍ക്ക് യാതൊരു തെറ്റും തോന്നിയില്ല. ഷാരോണിനെ കൊല്ലാന്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുന്ന ഘട്ടത്തിലും അവള്‍ അവളുടെ ശരീരം ഭോഗിക്കാന്‍ ഷാരോണിന് നല്‍കിയിരുന്നു എന്നതാണ് ഹൈലൈറ്റ്. കൊല്ലുന്നതിനു മുമ്പ് അവള്‍ എന്തിനാണ് ഷാരോണുമായി ലൈംഗികബന്ധം നടത്തിയത്. അതും അവനെ വിളിച്ചു വരുത്തിയാണ് ബന്ധപ്പെട്ടത്.
ശേഷം അവന്‍ മരണത്തിന്റെ അടുക്കലേക്കുള്ള യാത്രയിലാവുകയും ചെയ്തു. പതിനൊന്നു ദിവസം ഉമിനീരുപോലും ഇറക്കാന്‍ കഴിയാതെ നരകിച്ചാണ് ആ ചെറുപ്പക്കാരന്‍ മരിക്കുന്നത്. സ്വന്തം ശരീരത്തോടും, പ്രണയത്തോടും, ജീവനു തുല്യം സ്‌നേഹിച്ച ആ ചെറുപ്പക്കാരനോടും സുന്ദരിയായ ചെകുത്താന്‍ കുഞ്ഞ് എന്താണ് ചെയ്തത്. പ്രണയമെന്നത്, വെറും ശരീരം കൊണ്ട് ഭോഗിക്കുകയും മനസ്സുകൊണ്ട് കൊല്ലുകയും ചെയ്യുക എന്നതാണോ. പോക്‌സോ കേസുകള്‍ പെരുകുന്ന കേരളത്തില്‍ ഇത്തരം ചെകുത്താന്‍മാരും സ്ത്രീ രൂപമെടുത്ത് അവതരിക്കുന്നുണ്ടെന്ന് മറന്നു പോകരുത്.
ഇവിടെയും സ്ത്രീ ശരീരം തന്നെയല്ലേ ഷാരോണിനെ കൊല്ലാന്‍ വിളിക്കാന്‍ ഗ്രീഷ്മ ഉപയോഗിച്ചത്. ഇല്ലായിരുന്നെങ്കില്‍ അന്ന് ആ കഷായം കുടിക്കാന്‍ അവന്‍ പോകില്ലായിരുന്നു. തലേ ദിവസം മുഴുവന്‍ ലൈംഗിക ബന്ധത്തിന്റെ കഥകള്‍ പറഞ്ഞ് ഷാരോണിനെ വശീകരിച്ച്, പിറ്റേന്ന് വീട്ടിലേക്കു വരുത്തിയാണ് കഷായം നല്‍കുന്നത്. അപ്പോഴും അവള്‍ അവനെ വരുതിയിലാക്കാന്‍ ശരീരം ഉപയോഗിച്ചു എന്നതാണ് വസ്തുത. സ്ത്രീ ശരീരത്തെ കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ജയിലില്‍ കഴിയേണ്ടി വന്ന ഒരു വ്യവസായിയുടെ അവസ്ഥ മലയാളികള്‍ക്ക് നേരിട്ട് മനസ്സിലായതാണ്.
അത്രയേറെ സംരക്ഷിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ ന്യായവും നീതിയും ഇവിടെ എങ്ങനെയാണ് വിവരിക്കേണ്ടത്. അതേ സ്ത്രീ സമൂഹത്തിലെ ഒരു പ്രതിനിധിയാണ് ഗ്രീഷ്മയും. അതേ സ്ത്രീ ശരീരം ഉപയോഗിച്ചാണ് ഒരു പുരുഷനെ ആകര്‍ഷിച്ചതും വിഷം നല്‍കിയതും. ഇവിടെ കോടതിയും, പോലീസിന്റെ കുറ്റ പത്രവും, പ്രോസിക്യൂഷന്റെ വാദങ്ങളും കേട്ടാല്‍ ഗ്രീഷ്മ ക്രിമിനല്‍ സ്വഭാവമുള്ള സ്ത്രീ ആണെന്ന് വ്യക്തം. അതുകൊണ്ടാണ് ഒന്നില്‍ കൂടുതല്‍ തവണ ഷാരോണിനെ കൊല്ലാന്‍ ചലഞ്ചു നടത്തിയത്. അതു കൊണ്ടാണ് ഷാരോണുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത്.
അതു കൊണ്ടാണ് അവള്‍ ഇന്റനെറ്റിലും, മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും കൊല ചെയ്യുന്നതിന്റെ പാഠങ്ങള്‍ തിരഞ്ഞത്. മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കോടതിയില്‍ നാല് കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ തെളിഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം ജീവപര്യന്തവും, അന്വേഷണത്തെ വഴി തിരിച്ചുവിടലിന് അഞ്ചുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.ഷാരോണ്‍ മരിച്ചത് ക്രൂരമായാണെന്ന് ഡോക്ടറുടെ മൊഴിയില്‍ നിന്ന് വ്യക്തമായതായി കോടതി ചൂണ്ടിക്കാണിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു.
ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. പതിനൊന്നു ദിവസം വെള്ളം പോലും ഇറക്കാനാകാതെ അയാള്‍ ആശുപത്രിയില്‍ കിടന്നു. വായമുതല്‍ ആന്തരികാവയവങ്ങള്‍ അഴുകിയാണു ഷാരോണ്‍ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിക്കു കോടതി പരമാവധി ശിക്ഷ വിധിച്ചത്. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്ന് കോടതി പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കോടതി അനുമോദിച്ചു. ഗ്രീഷ്മക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളിക്കളഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമെന്ന് കോടതി വിലയിരുത്തി.
വീട്ടിലേക്ക് വിളിച്ചുവരുത്തുമ്പോള്‍ കൊല്ലാനാണെന്ന് ഷാരോണിന് അറിയില്ലായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണു പറഞ്ഞാണു ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചുവരുത്തിയത്. സ്നേഹബന്ധം തുടരുമ്പോഴും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. 48 സാഹചര്യ തെളിവുകള്‍ പ്രതിക്കുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. ഘട്ടംഘട്ടമായി ഷാരോണിന് കൊലപ്പെടുത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. കോടതിക്കുള്ളില്‍ കരഞ്ഞുകൊണ്ടാണ് തനിക്കെതിരെയുള്ള കോടതി വിധി ഗ്രീഷ്മ കേട്ടത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
CONTENT HIGH LIGHTS; Let the ‘beautiful devil’ die of suffocation on the gallows?: Let the lovers not believe the woman who feigns love with potion in hand?; Greeshma-Sharon case is a lesson of love tragedy in Kerala