ബോംബേ ടോസ്റ്റ് ഉണ്ടാക്കിയാലോ? രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കണം. ശേഷം പാൽ, പഞ്ചസാര, വാനില എസൻസ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി കുറച്ച് ബട്ടർ തേച്ച് ചൂടാവുമ്പോൾ ബ്രഡ് അടിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സിൽ മുക്കണം. ശേഷം ചൂടായ പാനിൽ വച്ച് ഒരു വശം നന്നായി മൊരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും നന്നായി മൊരിച്ചെടുക്കണം. ബാക്കിയുള്ള ബ്രഡും ഇതുപോലെ മൊരിച്ചെടുക്കുക. ബോംബേ ടോസ്റ്റ് റെഡി.