ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ പട്ടിക എല്ലാ മാസവും പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്ത് വിടാറുണ്ട്. ജനപ്രിയരായ നായക നടന്‍മാര്‍, ജനപ്രിയരായ നായിക നടിമാര്‍ എന്നിങ്ങനെയുള്ള പട്ടികകളാണ് ഓര്‍മാക്‌സ് മീഡിയ എല്ലാ മാസവും പുറത്തുവിടുന്നത്. സമീപകാലത്തെ സിനിമാ വിജയം, മറ്റ് കാര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
നവംബര്‍ മാസത്തെ അപേക്ഷിച്ച് നടിമാരുടെ പട്ടികയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനത്ത് സാമന്തയും ആലിയ ഭട്ടും തന്നെ തുടര്‍ന്നു. എന്നാല്‍ ദീപിക പദുകോണ്‍, രശ്മിക മന്ദാന എന്നിവ വലിയ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ മാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദീപിക പദുകോണ്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. എട്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്കാണ് രശ്മിക കുതിപ്പ് നടത്തിയത്.
സായ് പല്ലവി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. അതേസമയം നയന്‍താരയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നവംബറില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നയന്‍താര ഡിസംബറില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കാജള്‍ അഗര്‍വാള്‍ ഏഴാം സ്ഥാനത്ത് നിന്ന് എട്ടിലേക്ക് ഇറങ്ങിയപ്പോള്‍ തൃഷ ആറാം സ്ഥാനം നിലനിര്‍ത്തി. ഒമ്പതാം സ്ഥാനത്ത് ശ്രീലീല എത്തിയപ്പോള്‍ കഴിഞ്ഞ തവണ ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ശ്രദ്ധ കപൂര്‍ പത്തിലേക്ക് മാറി. കത്രീന കൈഫ് പട്ടികയില്‍ നിന്ന് തന്നെ ഇത്തവണ പുറത്തായി.
ഡിസംബര്‍ മാസത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയാണ് ഓര്‍മാക്‌സ് പുറത്തിറക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പ്രഭാസാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രഭാസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏറെക്കാലം വിജയ് ആയിരുന്നു ഓര്‍മാക്‌സ് മീഡിയയിലെ ജനപ്രിയ നടന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പുഷ്പ 2 വിന്റെ ഗംഭീര വിജയത്തോടെ അല്ലു അര്‍ജുന്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അല്ലുവിന്റെ കുതിപ്പ്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. ആദ്യ അഞ്ചിലെ ഏക ബോളിവുഡ് താരവും ഷാരൂഖ് തന്നെ. അഞ്ചും ആറും സ്ഥാനങ്ങളില്‍ ജൂനിയര്‍ എന്‍ടിആറും അജിത് കുമാറുമാണ്. മഹേഷ് ബാബു ഏഴാം സ്ഥാനത്താണ്. നവംബര്‍ മാസത്തില്‍ എട്ടാം സ്ഥാനത്തുണ്ടായിരുന്ന സൂര്യ ലിസ്റ്റില്‍ നിന്ന് തന്നെ പുറത്തായി എന്നതാണ് ശ്രദ്ധേയം.
നിലവില്‍ എട്ടാം സ്ഥാനത്ത് രാം ചരണ്‍ ആണ്. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു രാം ചരണ്‍. ഒമ്പതാം സ്ഥാനത്ത് സല്‍മാന്‍ ഖാനും പത്താം സ്ഥാനത്ത് അക്ഷയ് കുമാറും നിലനില്‍ക്കുന്നു. പട്ടികയില്‍ ഏഴ് സ്ഥാനങ്ങളിലും തെന്നിന്ത്യന്‍ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം ഓര്‍മാക്‌സ് ഇന്ത്യ ലിസ്റ്റില്‍ മലയാളി താരങ്ങള്‍ പൊതുവെ ഇടംപിടിക്കാറില്ല. അതേസമയം ഡിസംബറിലെ ജനപ്രിയ നടിമാരുടെ പട്ടികയും ഓര്‍മാക്‌സ് പുറത്തുവിട്ടിട്ടുണ്ട്.
content highlight: nayanthara-in-ormax-media