Celebrities

വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ നടി അഞ്ജിത – serial actress anjitha falls prey to cyber financial fraud

സൈബര്‍ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി നടി അഞ്ജിത. പ്രശസ്ത നര്‍ത്തകിയായ രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്താണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അഞ്ജിത. പദ്മശ്രീ ജേതാവ് രഞ്ജന ഗൗറിന്‍റെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് പണം ചോദിച്ചുള്ള സന്ദേശമാണ് അഞ്ജിതയെ കുടുക്കിയത്. തട്ടിപ്പ് ആണെന്നും ഹാക്കിംഗാണെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും 10,000 രൂപയാണ് അഞ്ജിതയ്ക്ക് നഷ്ടമായത്.

സൈബർ സെല്ലിൽ നടി പരാതി നൽകി. സൈബര്‍ തട്ടിപ്പുകളെ കുറിച്ചൊക്കെ അറിയാമെങ്കിലും വാട്ട്‌സാപ്പ് നമ്പറില്‍നിന്ന് തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും തന്റെ വാട്ട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് താന്‍ 10,000 രൂപ അയച്ചുനല്‍കിക്കഴിഞ്ഞിരുന്നെന്നും അഞ്ജിത പറഞ്ഞു.

നര്‍ത്തകി രഞ്ജന ഗൗറിന്‍റെ വാട്സാപ്പ് നമ്പറിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പണം നൽകി. ഇതിനുപിന്നാലെ ഒടിപിയും ചോദിച്ചു. ഒടിപി അയച്ചതോടെ നടിയുടെ വാട്സാപ്പ് ഹാക്ക് ചെയ്യുകയായിരുന്നു. സംഭവത്തിൽ നടിയുടെ പരാതിയിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: serial actress anjitha falls prey to cyber financial fraud