ചേരുവകൾ
കോഴി – 750 ഗ്രാം
കുമ്പളങ്ങ- 750 ഗ്രാം
ഇഞ്ചി – വലിയ കഷണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 5 എണ്ണം
സവാള -2 എണ്ണം
തക്കാളി -1 എണ്ണം
മഞ്ഞൾ പൊടി- 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- 3 ടേബിൾ സ്പൂണ്
മുളക് പൊടി-2 ടേബിൾ സ്പൂണ്
കുരുമുളകുപൊടി – 1 1/2 ടേബിൾ സ്പൂണ്
ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്
പെരുംജീരകപ്പൊടി – 1 ടി സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്
കറിവേപ്പില
തേങ്ങാപ്പാൽ – 100 എംഎൽ
തയാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും വേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിനു ശേഷം
പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. തുടർന്ന് തക്കാളി ചേർത്തു കൊടുക്കാം. കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനു ശേഷം കോഴിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി കാരണം കോഴിയിൽ നിന്നും കുമ്പളങ്ങയിൽ നിന്നു വെള്ളം ഇറങ്ങും.
വെന്തു കറി കുറുകിയതിനു ശേഷം നാളികേരപ്പാൽ ചേർത്ത് വാങ്ങുക.കോഴി കുമ്പളങ്ങ കറി