Kerala

സാങ്കേതിക സർവകലാശാലയിലെ വിസി – റജിസ്ട്രാർ പോര്; അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കി വിസി – vice chancellor cancels illegal syndicate meeting

അനധികൃതമായി നടത്തിയ സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയ ഉത്തരവ് നേരിട്ടിറക്കി വിസി ഡോ.കെ ശിവപ്രസാദ്. ഉത്തരവിറക്കാൻ റജിസ്ട്രാർ തയാറാകാതെ വന്നതോടെയാണ് വിസി ഉത്തരവ് നേരിട്ടിറക്കിയത്. അജൻഡയിലില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വിസിയും അംഗങ്ങളുമായി നടന്ന വാഗ്വാദത്തെ തുടർന്ന് സിൻഡിക്കറ്റ് യോഗം വിസി പിരിച്ചുവിട്ടിരുന്നു.

വിസിയുടെ അഭാവത്തിൽ നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള വിസിയുടെ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള വിസിയുടെ നിർദ്ദേശം ഉത്തരവായി ഇറക്കാൻ റജിസ്ട്രാർ എ.പ്രവീൺ വിസമ്മതിച്ചതോടെയാണ് സർവകലാശാലയിൽ വിസി – റജിസ്ട്രാർ പോര് കടുത്തത്. യോഗം പിരിച്ചു വിട്ടതിനുശേഷവും സിൻഡിക്കേറ്റ് അംഗങ്ങൾ അനധികൃതമായി ചേർന്ന യോഗത്തിൽ റജിസ്ട്രാർ പങ്കെടുത്തതിന് വിസി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.

സിൻഡിക്കേറ്റ് യോഗം റദ്ദാക്കി കൊണ്ട് വിസി നൽകിയ ഉത്തരവ്, തനിക്ക് ഇറക്കാൻ കഴിയില്ല എന്ന് രേഖമൂലം വിസിക്ക്‌ മറുപടി നൽകിയതിനെ തുടർന്നാണ് വിസി ഡോ.കെ.ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കിക്കൊണ്ടു ഉത്തരവ് നേരിട്ട് ഇറക്കിയത്.

STORY HIGHLIGHT: vice chancellor cancels illegal syndicate meeting