World

അമേരിക്കയിൽ വീണ്ടും ട്രംപ് യു​ഗം, നിർണായക രേഖകൾ ഇന്ന് ഒപ്പുവെക്കും

അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റായി 78ആം വയസിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറി. രണ്ടാം വരവിൽ നിർണായക പ്രഖ്യാപനങ്ങളുമായാണ് ട്രംപ് എത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയുള്ള പ്രസം​ഗത്തിലാണ് സുപ്രധാന പ്രഖ്യാപനങ്ങൾ. ഇന്ന് പ്രധാന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെക്കും.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് പ്രസം​ഗത്തിൽ വ്യക്തമാക്കിയിരുന്നു. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറിൽ ആണ് ട്രംപ് ഇന്ന് ഒപ്പുവെക്കുക. അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചടി

ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചടി നൽകുന്നതായിരുന്നു ട്രംപിന്റെ അടുത്ത പ്രഖ്യാപനം. യു.എസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം ആരംഭിച്ചു. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും.ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു.

വിലക്കയറ്റം തടയാൻ നീക്കം

വിലക്കയറ്റം തടയാന്‍ നടപടികള്‍ കൊണ്ടുവരുമെന്ന് ട്രംപ് പ്രസം​ഗത്തിൽ വ്യക്തമാക്കി. ദേശീയ ഊര്‍ജ അടിയന്തരാവസ്ഥ നടപ്പിലാക്കും. ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തിയാക്കി അമേരിക്കയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു. എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിക്കും. പാനമ കനാല്‍ തിരിച്ചെടുക്കും. അമേരിക്കന്‍ ബഹിരാകാശ യാത്രികരെ ചൊവ്വയിലെത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജോബൈഡൻ ഭരണത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി.വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു.