Kerala

മൈസൂരിൽ മുഖംമൂടി ധരിച്ചെത്തി കവർച്ച; മലയാളി വ്യവസായികളിൽ നിന്ന് 1.5 ലക്ഷം രൂപ കവർന്നു

മൈസൂരിന് സമീപം വാഹനം തടഞ്ഞുനിർത്തി വൻ കവർച്ച. മാനന്തവാടി സ്വദേശിയുടെ വാഹനം തടഞ്ഞുനിർത്തി 1.5 ലക്ഷം രൂപ കവർന്നു. മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘമായിരുന്നു കവർച്ച നടത്തിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ വ്യവസായി അഷ്റഫ്, ഡ്രൈവർ സൂഫി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്. മൈസുരു–മാനന്തവാടി റോഡില്‍ ജയാപുര ഹാരേഹള്ളിയില്‍ വെച്ചായിരുന്നു കവർച്ച നടന്നത്. കവർച്ചാ ശ്രമത്തിനിടെ ഡ്രൈവർ സൂഫിക്ക് പരിക്കേറ്റു.

അൽത്താഫും ഡ്രൈവറും മൈസൂരുവിൽ സ്ഥലക്കച്ചവടത്തിനായി പോയി നാട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു കവർച്ച നടന്നത്. ഡൽഹി രജിസ്ട്രേഷനിലുള്ള എസ്.യു.വി.യിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് കവർച്ച നടത്തിയത്. ഇവർ വാഹനം തടഞ്ഞുനിർത്തി ഇരുവരെയും വലിച്ചിഴച്ച് പുറത്തിറക്കി നടുറോഡിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് കവർച്ചാ സംഘം വാഹനവുമായി കടന്നുകളഞ്ഞു. അൽത്താഫും ഡ്രൈവറും ജയപുര പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് സൂപ്രണ്ട് വിഷ്ണുവർധൻ അറിയിച്ചു.

മൈസൂരു–മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയിൽ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. 3 കാറുകളിലായി പിന്തുടർന്ന കവർച്ചാ സംഘം വഴിയിൽ തടഞ്ഞു നിർത്തി. ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകൾ തകർത്തു. തുടർന്ന് കാറിൽനിന്ന് 2 പേരെയും വലിച്ചിറക്കി മർദിക്കുകയായിരുന്നു. എച്ച്ഡി കോട്ടയിൽ കമുകിൻ തോട്ടം വാങ്ങുന്നതിന് മുൻകൂറായി നൽകാനുള്ള പണമാണ് കവർന്നതെന്ന് വ്യവസായികൾ വ്യക്തമാക്കി. സൂഫിക്കും അഷ്റഫിനും ഹംപാപുര സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. മൈസൂരു റൂറൽ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.