ആവശ്യമായ ചേരുവകൾ
അരിപ്പൊടി- മൂന്ന് കപ്പ്
കടലപ്പൊടി -ഒരു കപ്പ്
കായം -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
എള്ള് -ഒരു ടേബിൾ സ്പൂൺ
വെള്ളം -മൂന്ന് കപ്പ്
ബട്ടർ -ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കേണ്ട രീതി
ഒരു ബൗളിലേക്ക് അരിപ്പൊടിയും കടലപ്പൊടിയും കായപ്പൊടിയും ഉപ്പ്, ബട്ടർ എന്നിവയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. മയമുള്ള മാവാക്കിയ ശേഷം ഇടിയപ്പത്തിന്റെ പ്രസ്സിലേക്ക് നിറച്ച് കൊടുക്കാം. പ്രസ്സിൽ സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ടതിനുശേഷം മൂടിയടച്ച് മുറുക്കുകൾ ഒരു പ്ലേറ്റിൽ പിഴിഞ്ഞ് വയ്ക്കാം. ഇനി ഓരോന്നെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.