Food

ഇനി കടയിൽ പോയി ബുദ്ധിമുട്ടേണ്ട, ചിക്കൻ സോസേജ് വീട്ടിൽ തന്നെ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

ഉപ്പ്
ബേ ലീഫ്
സവാള
ക്യാരറ്റ്
ചിക്കൻ
ജലാറ്റിൻ
ബീറ്റ്റൂട്ട്
പപ്രിക പൗഡർ
കുരുമുളകുപൊടി

തയ്യാറാക്കേണ്ട രീതി

തിളപ്പിച്ച വെള്ളത്തിലേക്ക് ഉപ്പ് , ഒരു ബേ ലീഫ്, ഒരു സവാള, ഒരു ക്യാരറ്റ്, രണ്ട് കിലോ ചിക്കൻ എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വേവിച്ചെടുക്കുക. ശേഷം അതിൽ നിന്നും ചിക്കന്റെ എല്ലുകൾ മാറ്റി കൊടുക്കുക. വെള്ളത്തിൽ നിന്നും ചിക്കനും സവാള, ക്യാരറ്റ് എന്നിവയും മാറ്റിയതിനുശേഷം വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ഇതിലേക്ക് 40 ഗ്രാം ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്യുക, ശേഷം മാറ്റിവയ്ക്കാം. ഒരു കഷണം ബീറ്റ്റൂട്ട് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കണം ഇതിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എടുക്കാം. വേവിച്ചെടുത്ത ചിക്കനും മറ്റു ചേരുവകളും ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും പപ്രിക പൗഡറും കുരുമുളകുപൊടിയും ചേർക്കാം കൂടെ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിക്കാം. ശേഷം ജലാറ്റിൻ മിക്സ് ഒഴിച്ചുകൊടുത്ത് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് മുകൾഭാഗം കട്ട് ചെയ്ത് മാറ്റിയതിനുശേഷം ഈ മിക്സ് നിറയ്ക്കുക. നന്നായി ടാപ്പ് ചെയ്ത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. രാവിലെ പുറത്തെടുത്ത് പ്ലാസ്റ്റിക് റാപ്പ് മുറിച്ചുമാറ്റി സോസേജ് ഉപയോഗിക്കാം .