Recipe

മസാല കപ്പലണ്ടി റോസ്റ്റ് രുചിയോടെ ഉണ്ടാക്കി നോക്കിയാലോ.?

 

ചേരുവകൾ

 

പച്ചകപ്പലണ്ടി – ഒരു കപ്പ്

കടലമാവ് – രണ്ട് ടേബിള്‍ സ്പൂണ്‍

വറുത്ത അരിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

മൈദ – രണ്ട് ടേബിള്‍ സ്പൂണ്‍

മുളക് പൊടി – ഒരു ടീസ്പൂണ്‍

കായം – കാല്‍ ടീസ്പൂണ്‍

മഞ്ഞള് പൊടി – കാല്‍ ടീസ്പൂണ്‍

മസാല പൊടി – കാല്‍ ടീസ്പൂണ്‍

വെളുത്തുളളി ചതച്ചത് -ഒരു ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

 

തയ്യാറാക്കുന്ന വിധം

 

എണ്ണ വറക്കുന്നതിന് തൊട്ടു മുമ്പ് എണ്ണയും കറിവേപ്പിലയും ഒഴികെ ഉളള ചേരുവകള്‍ ഇഡ്ഡലി മാവിന്‍റെ അയവില്‍ കുഴച്ച് വെക്കുക. ഒരു ചീന ചട്ടിയില്‍ കൂടുതല്‍ എണ്ണ ഒഴിച്ച് ആദ്യം കറിവേപ്പില. മൂപ്പിച്ച് കോരുക.. പിന്നീട് കപ്പലണ്ടി കുറച്ചു വീതം തമ്മില്‍ ഒട്ടിപിടിക്കാതെ ഇട്ട് മൂപ്പിച്ച് എടുക്കുക.