ചേരുവകൾ
മുട്ട : രണ്ടെണ്ണം
പഞ്ചസാര : 1/2 കപ്പ്
വാനില എസൻസ് : 1 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ : 2 ടേബിൾ സ്പൂൺ
ഗോതമ്പ് പൊടി : 1 കപ്പ്
ബേക്കിംഗ് സോഡാ : 1/4 ടീസ്പൂൺ
ഉപ്പ്
പാൽ
ബദാം : ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാർ എടുക്കുക, എടുക്കുന്ന ജാറിൽ വെള്ളം ഒന്നുമില്ലാതിരിക്കാൻ ശ്രദ്ധിക്കണം, ശേഷം ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഫ്രിഡ്ജിൽ വെച്ച് മുട്ടയാണെങ്കിൽ മുട്ടയുടെ തണുപ്പും മാറി വേണം ഇട്ടുകൊടുക്കാൻ ശേഷം 1/2 കപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ വാനില എസൻസ്, എന്നിവ ചേർത്ത് കൊടുത്ത് ഹൈ സ്പീഡിൽ ഇട്ട് നല്ലപോലെ അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക, വെജിറ്റബിൾ ഓയിലാണ് ഉപയോഗിക്കേണ്ടത്, ശേഷം ലോ സ്പീഡിൽ വീണ്ടും അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡാ, 1/8 ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്തു കൊടുത്ത് വീണ്ടും അടിച്ചെടുക്കുക, അടിച്ചെടുത്തു കഴിഞ്ഞപ്പോൾ ഇത് കട്ടിയുള്ളതുകൊണ്ട് ഇതിലേക്ക് 1/4 കപ്പ് പാല് വീണ്ടും ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും അരച്ചെടുക്കുക, ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം ഒരു ടേബിൾ സ്പൂൺ പാല് ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്തു ഇതിന്റെ കൺസിസ്റ്റൻസി ശരിയാക്കാം, ശേഷം ഇത് ഏത് പാത്രത്തിൽ വച്ചാണ് കുക്ക് ചെയ്തെടുക്കാൻ പോകുന്നത് ആ പാത്രത്തിൽ നന്നായി എണ്ണ പുരട്ടി കൊടുക്കുക, പാത്രം തന്നെ എടുക്കണം എന്നില്ല ഇഡ്ഡലി തട്ടിൽ വെച്ച് കുക്ക് ചെയ്യാവുന്നതാണ്…………….