ചേരുവകൾ
ശർക്കര : 1 കപ്പ്
മൈസൂർ പഴം : 3 എണ്ണം
ഗോതമ്പ് പൊടി : 2 കപ്പ്
ചെറിയ ജീരകപൊടി : 1/4 to 1/2 ടീസ്പൂൺ
ഉപ്പു : 2 പിഞ്ച്
ബാക്കിംഗ് സോഡാ : 3/4 ടീസ്പൂൺ
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പത്രത്തിലേക്കു 1 കപ്പ് ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക, ശേഷം അരിച്ചുമാറ്റിവെക്കുക. അടുത്തതായി 3 മൈസൂർ പഴം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് പഴത്തിന്റെ തൊലി കളഞ്ഞു ഇട്ടു കൊടുക്കാം, എന്നിട്ട് അരിച്ചുവച്ച ശർക്കരപ്പാനി മുക്കാൽ കാപ്പോളം ഉണ്ട് അത് മുഴുവനായി ഒഴിച്ചുകൊടുക്കേണ്ട ആദ്യം മുക്കാൽ ഭാഗം ഒഴിച്ച്,പിന്നീട് മിക്സ് ചെയ്യുമ്പോൾ മധുരത്തിനനുസരിച്ചു ചേർത്തുകൊടുത്താൽ മതി, ശേഷം ഫൈനായി അരച്ചെടുക്കുക. ഇനി ഒരു ബൗൾ എടുത്ത് 2 കപ്പ് ഗോതമ്പു പൊടി, അര ടീസ്പൂൺ ഏലക്കപൊടിയും, 1/4 to 1/2 ചെറിയ ജീരകപ്പൊടിയും, 2 നുള്ള് ഉപ്പും, 3/4 ബാക്കിംഗ് സോഡയും ചേർത്തുകൊടുത്തതിന് ശേഷം നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കാം, ശേഷം അരച്ചുവച്ച പഴത്തിന്റെയും ശർക്കരയുടെയും കൂട്ടാണ് അത് മുഴുവനായി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക എന്നിട്ട് ഇതൊന്ന് മിക്സ് ചെയ്യുക. ശേഷം മധുരം നോക്കുക, നിങ്ങൾക് ഇതിലേക്ക് മധുരമാവശ്യം ഉണ്ടെങ്കിൽ നേരത്തെ മാറ്റി വച്ച ശർക്കര പാനി ചേർക്കാവുന്നതാണ്, മധുരം മതിയെങ്കിൽ ഇനി ചേർത്തുകൊടുക്കേണ്ടതില്ല……….