.ചേരുവകൾ
മൈദ
കാശ്മീരി മുളക്പൊടി
കായപ്പൊടി
കുരുമുളക്പൊടി
മസാലപ്പൊടി
മഞ്ഞൾ പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് 2 tbspn മൈദ, കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, ഒരു നുള്ള് മസാലപ്പൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഈ ഒരു കൂട്ടിന് ആവശ്യമായ വെള്ളം, എന്നിവ ചേർത്ത് നല്ലതു പോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു മൂന്ന് സവോള തൊലികളഞ്ഞ് വൃത്തയാക്കിയതിനുശേഷം വട്ടത്തിൽ അരിഞ്ഞെടുക്കാം. അരിഞ്ഞതിനുശേഷം ഒരു ചീന ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിന് ശേഷം സവോള നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് മുക്കി എടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം. കുറച്ചു കറി വേപ്പില കൂടി ഒന്ന് വറത്തതിനുശേഷം ഇതിലേക്ക് ചേർത്തുകൊടുക്കാം.