ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടില്‍ ഉണ്ണിക്കുട്ടന് എന്ന അക്ഷയ്, കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് പീടികപ്പറമ്പില്‍ വീട്ടില്‍ മനു എന്ന കൃഷ്ണരാജ്, കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് ചാലുതറ വീട്ടില്‍ കണ്ണന് എന്ന അര്ജുന് കുലശേഖരമംഗലം ചെമ്മനാകരി ഭാഗത്ത് പുതുവല്‍ത്തറ വീട്ടില്‍ അഖില്‍രാജ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്കനെയും മക്കളെയും ക്രൂരമായി മര്‍ദിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ക്ക് മധ്യവയസ്കന്റെ മകനോടു മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ചികിത്സയിലിരുന്ന ആശുപത്രിയില്‍ അതിക്രമിച്ചു കയറി ആക്രമിച്ചത്. തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൈക്കം എസ്.ഐ കുര്യന് മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: vaikom hospital attack arrests