World

തുര്‍ക്കി റിസോര്‍ട്ടില്‍ വന്‍തീപ്പിടിത്തം; 66 പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്ക് – Dozens killed as fire breaks out at ski resort

തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപ്പിടിത്തം. അപകടത്തിൽ 66 പേര്‍ കൊല്ലപ്പെട്ടു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. 12 നില കെട്ടിടത്തില്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്.

വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

STORY HIGHLIGHT: Dozens killed as fire breaks out at ski resort