Kerala

46 മത് ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡ് ഫുട്ബോൾ ടൂർണമെൻറ് തുടങ്ങി – ports Control Board started the football tournament

46 ആമത് ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡ് ഫുട്ബോൾ ടൂർണമെൻ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് അധ്യക്ഷനായ ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.

കായിക മേഖലയിൽ ശ്രദ്ധയൂന്നുന്ന യുവതലമുറ ഉയർന്ന സാമൂഹിക മൂല്യം പുലർത്തുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. കെ എസ് ഇ ബി കായികരംഗത്ത് ധാരാളം പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നും ഈ കായിക താരങ്ങളെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അയച്ച് പുതു തലമുറയെ മികച്ച കായിക താരങ്ങളായി വാർത്തെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു. കെ എസ് ഇ ബിയും കേരള പോലീസും മാത്രമാണ് സംസ്ഥാനത്ത് കായിക താരങ്ങളെ നിയമിക്കുന്നതെന്നും കായിക മേഖലയുടെ വളർച്ചയിൽ കെ എസ് ഇ ബി നൽകുന്ന പിന്തുണ അനുപമമാണെന്നും ഐ എം വിജയൻ അഭിപ്രായപ്പെട്ടു.

അന്തർദ്ദേശീയ തലത്തിൽ വൈദ്യുതി മേഖലയിലെ 8 ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത്. പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയം, കാര്യവട്ടം എൽ എൻ സി പി ഇ എന്നിവിടങ്ങളിലായി ഇന്നു (12.01.2025) മുതൽ 23 വരെയാണ് ടൂർണമെൻ്റ് നടക്കുക.

STORY HIGHLIGHT: The Sports Control Board started the football tournament