പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടതടവും പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ വീട്ടിൽ റോഷൻ വി.റോബർട്ടിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഓമന വർഗീസ് ഹാജരായിരുന്നു.
STORY HIGHLIGHT: sexual assault of minor