Malappuram

തൊട്ടിലിന്റെ തുണി കീറി; ഉറങ്ങിക്കിടന്ന പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം – one year old child died

തൊട്ടിൽ തുണി കീറി ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരനു ദാരുണാന്ത്യം. നിറമരുതൂർ ഗവ.ഹൈസ്കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടിൽ തുണി കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ഏക മകനാണ്. മൃതദേഹം തിരൂർ ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച നടക്കും.

STORY HIGHLIGHT: one year old child died

Latest News