Entertainment

‘എന്നിലെ മുറിവുകൾ സുഖപ്പെടണം…’വിവാഹം കഴിഞ്ഞ് 2 വർഷം, ദാമ്പത്യജീവിതം അവസാനിപ്പിച്ച് അപർണ വിനോദ്

നടി അപർണ വിനോദ് വിവാഹമോചനം നേടി. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. ഇപ്പോൾ രണ്ടുവർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് വിവാഹമോചനം. തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ജീവിതത്തിലെ സുപ്രധാന തീരുമാനത്തെക്കുറിച്ച് അപർണ വിനോദ് അറിയിച്ചത്. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെ അധികം ആലോചിച്ചെടുത്ത തീരുമാനമാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

അപർണ വിനോദിന്റെ കുറിപ്പ്

‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ മുന്നോട്ടു വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളർച്ചയ്ക്കു വഴിവയ്ക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു, അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു. ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുമ്പോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവോടെയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’

2015ൽ പ്രിയനന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ആസിഫ് അലിയുടെ കോഹിനൂറിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ ഒടുവിൽ വേഷമിട്ട ചിത്രം.