കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി സ്വര്‍ണവില. ഒരു പവന് സ്വര്‍ണത്തിന്റെ വില 60,200 രൂപയായി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയായി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് സ്വര്‍ണവില കുതിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
CONTENT HIGHLIGHT: kerala gold rate at record price