മലപ്പുറം: തിരൂരങ്ങാടിയിൽ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയിൽ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്.
കർണാടകയിൽ നിന്നും എറണകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് നിന്ന് പൊലീസ് സംഘം ലോറിയെ പിന്തുടരുകയായിരുന്നു. കോളപ്പുറത്ത് വെച്ച് സംഘം സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് കാനുകളിലാക്കി അടുക്കി വെച്ച നിലയിലായിരുന്നു. സ്പിരിറ്റ് മാലിന്യം നിറച്ച ചാക്കുകളും കൊണ്ടും ടാർപോളിൻ കൊണ്ടും മറച്ച നിലയിലായിരുന്നു.
CONTENT HIGHLIGHT: spirit hunt in malappuram