Kerala

എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും; കെ.സുധാകരന്‍ – congress leader suicide case kppc president visit

ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം കിട്ടും അതിന് ശേഷം മറ്റ് തീരുമാനങ്ങളുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അന്വേഷണ സംഘം കെ. സുധാകരന്റെ മൊഴിയെടുക്കാനിരിക്കെയാണ് എന്‍.എം. വിജയന്റെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനം. മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ ശക്തമായ നടപടി വേണം. കുടുംബത്തെ ഇപ്പോഴും ചിലര്‍ വേട്ടയാടുന്നുണ്ട്. അവര്‍ക്ക് എതിരെയും നടപടി വേണമെന്ന് എന്‍. എം. വിജയന്റെ മരുമകള്‍ പത്മജയും ആവശ്യപ്പെട്ടു. കൂടാതെ അധ്യക്ഷന്റെ വരവില്‍ പൂര്‍ണതൃപ്തിയെന്ന് എന്‍.എം.വിജയന്റെ മകന്‍ വിജേഷ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

STORY HIGHLIGHT: congress leader suicide case kppc president visit