അധികമാർക്കും അത്ര പ്രിയമല്ലാത്ത ഒരു പച്ചക്കറിയാണ് ബീൻസ് എന്നാൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറി കൂടിയാണ് ബീൻസ് എന്ന് പലരും അറിയുന്നില്ല ബീൻസിന്റെ ആരോഗ്യ ഗുണങ്ങൾ നമ്മൾ അറിയാതെ പോകാൻ പാടില്ല. ഇരുമ്പ് മഗ്നീഷ്യം പൊട്ടാസ്യം ഫോള്ളോ തുടങ്ങിയ വിവിധ പോഷകങ്ങൾ ബീൻസിൽ അടങ്ങിയിട്ടുണ്ട് നിലനിർത്തുവാൻ വീൽസിനുള്ള കഴിവ് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അതേപോലെ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ബീൻസ് വലിയ പങ്ക് വഹിക്കുന്നുണ്ട്
ബീൻസിലെ ഉയർന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു ഈ നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് . കുടലിന് വളരെയധികം ഗുണം നൽകുന്നു ബാക്ടീരിയകളെ വളർത്തുകയും അലബന്ധം തടയുകയും പതിവായി മലവിസർജനം ഉണ്ടാവാൻ സഹായിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. ഹൃദയത്തിന്റെ ആരോഗ്യത്തിനും ബീൻസ് വളരെ നല്ലതാണ് അവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും അതുവഴി ഹൃദ്രോഗം പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുവാനും ബീൻസിന് കഴിയും
ഡയറ്റ് ചെയ്യുന്നവർക്കും ബീൻസ് ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള താല്പര്യം കുറയ്ക്കുവാൻ ബീൻസിന് സാധിക്കുന്നുണ്ട് ഇതുവഴി ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുവാനും ബീൻസിനെ കഴിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധിയിൽ കൂടുതൽ വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ബീൻസ് നല്ലൊരു ഓപ്ഷനാണ് ഇത് തോരനായി കഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത്